മീഡിയവണ്‍ ചെയ്ത കുറ്റമെന്താണെന്ന് വ്യക്തമാക്കണം; ബിനോയ് വിശ്വം എം.പി

മീഡിയവണ്‍ ചെയ്ത തെറ്റെന്താണ്, കുറ്റമെന്താണ്, അപരാധമെന്താണെന്നറിയാന്‍ ഈ നാടിന് അവകാശമുണ്ട്

Update: 2022-03-02 06:33 GMT

മീഡിയവൺ സംപ്രേഷണ വിലക്കുമായി ബന്ധപ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ പ്രതികരണവുമായി ബിനോയ് വിശ്വം എം.പി.മീഡിയവണ്‍ ചെയ്ത കുറ്റമെന്താണെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം വിശ്വം ആവശ്യപ്പെട്ടു.

മീഡിയവണ്‍ ചെയ്ത തെറ്റെന്താണ്, കുറ്റമെന്താണ്, അപരാധമെന്താണെന്നറിയാന്‍ ഈ നാടിന് അവകാശമുണ്ട്. എന്താണ് കാരണമെന്ന് പറയാതെ, അതിനെക്കുറിച്ച് ചോദ്യങ്ങളോ, ഉത്തരങ്ങളോ ഇല്ലാതെ കോടതി അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു നിലപാട് പറഞ്ഞാല്‍ വാസ്തവത്തില്‍ ഇന്ത്യയില്‍ ജനാധിപത്യ അവകാശങ്ങളെ മാനിക്കുന്ന, സ്നേഹിക്കുന്ന എല്ലാവരെയും ഞെട്ടിക്കുന്നതാണ്. മീഡിയവണ്‍ എന്ന മാധ്യമസ്ഥാപനം ശക്തമായ നിലപാടുള്ള സ്ഥാപനമാണ്. ആ നിലപാടിനോട് യോജിക്കാം, വിയോജിക്കാം. എല്ലാ ആശയങ്ങളോടും യോജിക്കാത്ത ആളാണ് ഞാന്‍. പക്ഷെ ഒരു പ്രൊഫഷണല്‍ സ്കില്‍ കാണിച്ചുകൊണ്ട് ഇതുവരെയുള്ള പ്രവര്‍ത്തനത്തെ മതിപ്പോടെ കാണുന്ന ഒരു കേരളീയനാണ് ഞാന്‍. ഈ മാധ്യമസ്ഥാപനത്തെ ഇങ്ങനെ മുന്നറിയിപ്പൊന്നുമില്ലാതെ പെട്ടെന്ന് വിലക്ക് പ്രഖ്യാപിച്ച്, അതിന്‍റെ വായ മൂടിക്കെട്ടാനുള്ള നീക്കം എങ്ങനെയാണ് അംഗീകരിക്കാനാവുക. അതിന്‍റെ ഉത്തരം പറയേണ്ടത് ഗവണ്‍മെന്‍റാണ്.

Advertising
Advertising

ആ ചെയ്തിയെക്കുറിച്ചുള്ള ഹരജിയുമായി ചെല്ലുമ്പോള്‍ കോടതി കാണിക്കേണ്ടത് എന്താണ്? കോടതി അതിന്‍റെ അടിസ്ഥാന സമീപനങ്ങളില്‍ തീര്‍ച്ചയായും പുലര്‍ത്തേണ്ട ഒരു മൂല്യബോധമുണ്ട്. ഫ്രീഡം ഓഫ് സ്പീച്ച് ആന്‍ഡ് എക്സ്പ്രഷനെക്കുറിച്ച് പറയുന്ന ആര്‍ട്ടിക്കിള്‍ 19ന്‍റെ ഭാഗമായി തന്നെയാണ് പത്രസ്വാതന്ത്ര്യമുള്ളതെന്നും ബിനോയ് വിശ്വം പറഞ്ഞു.   


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News