'കോൺഗ്രസും ബിജെപിയും ഒറ്റക്കെട്ട്, വർഗീയശക്തികൾക്കെതിരെ എൽഡിഎഫ് കൈകോർത്ത് പിടിക്കും': ബിനോയ് വിശ്വം

പിഎം ശ്രീ പദ്ധതി മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കത്ത് കൈമാറുന്നതിലെ ഓരോ വാക്കും പാലിക്കപ്പെടുമെന്നും പാലിക്കപ്പെട്ടിട്ടില്ലെങ്കിൽ അപ്പോൾ കാണാമെന്നും ബിനോയ് മാധ്യമങ്ങളോട് പറഞ്ഞു

Update: 2025-11-10 15:44 GMT

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് എൽഡിഎഫ് മുന്നണി സജ്ജമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വിജയം സുനിശ്ചിതമാണ്. കോൺ​ഗ്രസും ബിജെപിയും ഒറ്റക്കെട്ടായി മത്സരിക്കുന്നു. അതിനെയെല്ലാം എതിർത്തുകൊണ്ട് എൽഡിഎഫ് മുന്നോട്ട് പോകുമെന്നും ബിനോയ് പറഞ്ഞു.

'എൽഡിഎഫിന് അവകാശപ്പെട്ടതാണ് വിജയം. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ നേരിടുന്നതിൽ കോൺ​ഗ്രസും ബിജെപിയും ഒറ്റക്കെട്ടായാണ് മത്സരിക്കുന്നത്. അന്ധമായ രാഷ്ട്രീയ വിരോധമാണ് ഇവർക്ക്. ഇത്തരക്കാർക്കെതിരെ മുന്നണി കൈകോർത്ത് പിടിക്കും.' വർ​ഗീയകക്ഷികളെ എൽഡിഎഫ് എതിർക്കുമെന്നും ബിനോയ് മാധ്യമങ്ങളോട് പറഞ്ഞു.

Advertising
Advertising

'നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ​ഗൗരവമേറിയ മത്സരമാണ് നടക്കാനിരിക്കുന്നത്. എൽഡിഎഫ് സർക്കാർ ഇതിനോടകം കേരളത്തിൽ നടപ്പിലാക്കിയ പദ്ധതികളുടെ നീണ്ട പട്ടിക തന്നെയുണ്ട്. അവകാശപ്പെട്ട വിഹിതം നൽകാതെ കേരളത്തെ ബുദ്ധിമുട്ടിക്കുന്ന കേന്ദ്രസർക്കാരിന്റെ നീക്കങ്ങളെയെല്ലാം മറികടന്നാണ് ഞങ്ങൾ മുന്നോട്ടുപോകുന്നത്.' ചിലയിടങ്ങളിൽ സീറ്റ് വിഭജനം പൂർത്തിയാക്കാകാനുണ്ടെങ്കിലും അതെല്ലാം വേഗത്തിൽ പൂർത്തിയാക്കുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

കൂടാതെ, പിഎം ശ്രീ പദ്ധതി മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കത്ത് കൈമാറുന്നതിലെ ഓരോ വാക്കും പാലിക്കപ്പെടുമെന്നും പാലിക്കപ്പെട്ടിട്ടില്ലെങ്കിൽ അപ്പോൾ കാണാമെന്നും ബിനോയ് മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News