'ഇഷ്ടപ്പെട്ട മതത്തിൽ വിശ്വസിക്കാനുള്ള അവകാശം നിഷേധിക്കുന്നു'; ബിജെപിക്കെതിരെ പരസ്യ വിമര്‍ശനവുമായി ബിഷപ്പ് ജോസഫ് പാംപ്ലാനി

ജബൽപൂരിലും മണിപ്പൂരിലും ഇതാണ് സംഭവിക്കുന്നതെന്നും പാംപ്ലാനി

Update: 2025-04-18 10:10 GMT
Editor : ലിസി. പി | By : Web Desk

കണ്ണൂര്‍: ബിജെപിക്കെതിരെ പരസ്യ വിമർശനവുമായി തലശ്ശേരി ബിഷപ്പ് ജോസഫ് പാംപ്ലാനി.മതേതരത്വം ഭരണഘടന രാജ്യത്തിന് നൽകുന്ന ഏറ്റവും ശക്തമായ ഉറപ്പാണ്. എന്നിട്ടും ഇഷ്ടപ്പെട്ട മതത്തിൽ വിശ്വസിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നു. ജബൽപൂരിലും മണിപ്പൂരിലും ഇതാണ് സംഭവിക്കുന്നതെന്ന് ജോസഫ് പാംപ്ലാനി പറഞ്ഞു.

കുരിശിന്‍റെ യാത്ര നടത്താൻ സാധിക്കാത്ത എത്രയോ നഗരങ്ങൾ ഇന്ത്യയിലുണ്ടെന്നും മതവും രാഷ്ട്രീയവും അനാവശ്യ സഖ്യം ചേരുമ്പോൾ അർഹതപ്പെട്ട അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുവെന്നും ബിഷപ്പ് പറഞ്ഞു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News