വേദിയിൽ രാഹുൽ മാങ്കൂട്ടത്തിൽ; വന്ദേ ഭാരത് സ്വീകരണ പരിപാടി ബഹിഷ്കരിച്ച് ബിജെപി

റെയിൽവെയാണ് പരിപാടിയുടെ സംഘാടകർ

Update: 2025-11-08 07:19 GMT

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പരിപാടിയിൽ പങ്കെടുക്കുന്ന വന്ദേ ഭാരത് സ്വീകരണ പരിപാടി ബഹിഷ്കരിച്ച് ബിജെപി. ജില്ലാ പ്രസിഡണ്ട് പ്രശാന്ത് ശിവൻ ഉൾപ്പെടെയുള്ള ആളുകൾ ഇറങ്ങിപ്പോയി.

എറണാകുളത്ത് നിന്ന് കൊച്ചിയിലേക്കുള്ള വന്ദേ ഭാരതിൻ്റെ ഉദ്ഘാടനമായിരുന്നു ഇന്ന്. ​ഗവർണർ ഫ്ലാ​ഗ് ഓഫ് ചെയ്ത ട്രെയിനിന് പാലക്കാട് നൽകിയ സ്വീകരണത്തിലാണ് ഇറങ്ങിപ്പോക്ക്. റെയിവേയാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്നലെ മിനി കൃഷ്ണകുമാറും പരിപാടി ബഹിഷ്കരിച്ചിരുന്നു. 

അതേസമയം രാഹുൽ മാങ്കൂട്ടവുമായി വേദി പങ്കിട്ട് വിവാദമായതോടെ വിശദീകരണവുമായി മന്ത്രി വി.ശിവൻകുട്ടി രം​ഗത്തെത്തി. രാഹുൽ മാങ്കൂട്ടത്തിലിനെ ശിക്ഷിക്കുകയോ കുറ്റക്കാരനെന്ന് കണ്ടെത്തുകയോ ചെയ്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. 

Advertising
Advertising

ബോധപൂർവം ഒരാളെ ചവിട്ടി താഴ്ത്തേണ്ട കാര്യമില്ല. കുറ്റക്കാരൻ ആണെങ്കിൽ വിട്ടു വീഴ്ച്ചയും ഉണ്ടാകില്ല. അയാളുടെ മണ്ഡലത്തിലാണ് പരിപാടി നടന്നത്. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയെ ഒഴിവാക്കി നിർത്തുന്നത് ശരിയല്ലെന്നാണ് നിലപാട്. ഔദ്യോഗിക പരിപാടിയിലാണ് രാഹുലുമായി വേദി പങ്കിട്ടത്. രാഹുലിനെ അയോഗ്യനാക്കിയിട്ടില്ലെന്നും ബോധപൂർവം ഒരാളെ ചവിട്ടി താഴ്ത്തേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷുമാണ് രാഹുലിനൊപ്പം വേദി പങ്കിട്ടത്. സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളയുടെ വേദിയിലാണ് ഇവർ ഒരുമിച്ചത്. എംഎൽഎ വി.ശാന്തകുമാരിയും പരിപാടിക്കെത്തിയിരുന്നു.

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News