'കേരളത്തിൽ ബി.ജെ.പിക്ക് ജയിക്കാനാവില്ല'; പ്രധാനമന്ത്രിക്ക് മറുപടിയുമായി എം.വി ഗോവിന്ദൻ

'ജനകീയ പ്രതിരോധ ജാഥയിൽ ഇ.പി ജയരാജൻ പങ്കെടുക്കാത്തത്തിൽ ഒരു അസ്വാഭാവികതയും ഇല്ല'

Update: 2023-03-03 06:18 GMT
Editor : Lissy P | By : Web Desk

MV Govindan

പാലക്കാട്: മതേതര സ്വഭാവം ഉള്ള കേരളത്തിൽ ബിജെപിക്ക് ജയിക്കാനാവില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കേരളത്തിലും ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തോട്  പാലക്കാട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി വിരുദ്ധ വോട്ടുകൾ സമീകരിച്ചാൽ ബി.ജെ.പിയെ പരാജയപെടുത്താൻ കഴിയും.  ത്രിപുരയിലെ പാർട്ടി ചെറുത്ത് നിൽപ്പിലൂടെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും എം വി ഗോവിന്ദൻ പാലക്കാട് പറഞ്ഞു.

'പി.കെ ശശിയുമായി ബന്ധപ്പെട്ട് പല വാർത്തകളും മാധ്യമ സൃഷ്ടിയാണ്. പാർട്ടിക്ക് അകത്ത് പല ചർച്ചകളും അന്വേഷണങ്ങളും നടക്കുന്നുണ്ട്. അത് മാധ്യമങ്ങളോട് പങ്കുവെങ്കേണ്ടതില്ല. സിപിഎം ജനകീയ പ്രതിരോധ ജാഥയിൽ ഇ.പി ജയരാജൻ പങ്കെടുക്കാത്തത്തിൽ ഒരു അസ്വാഭാവികതയും ഇല്ല. ജാഥ അവസാനിക്കുന്നതിന് മുൻപ് ഇ പി ഉറപ്പായും പങ്കെടുക്കും'. ഇപിയുടെ ഭാര്യ ചെയർപേഴ്‌സണായ റിസോർട്ടിൽ നടന്നത് സാധാരണ പരിശോധനയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു .

Advertising
Advertising


Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News