തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ ബി.ജെ.പി സംസ്ഥാന സമിതി യോഗം ഇന്ന്
തെരഞ്ഞെടുപ്പ് തോൽവി, കൊടകര കള്ളപ്പണകേസ് തുടങ്ങിയ വിഷയങ്ങളിൽ നേതൃത്വത്തിന് എതിരെ വിമർശനം ഉയരും
Update: 2021-06-29 01:30 GMT
തെരഞ്ഞെടുപ്പിന് ശേഷമുള്ള ബി.ജെ.പിയുടെ ആദ്യ സംസ്ഥാന സമിതി യോഗം ഇന്ന് നടക്കും. തെരഞ്ഞെടുപ്പ് തോൽവി, കൊടകര കള്ളപ്പണകേസ് തുടങ്ങിയ വിഷയങ്ങളിൽ നേതൃത്വത്തിന് എതിരെ വിമർശനം ഉയരും.സി കെ ജാനുവിന് പണം നൽകിയെന്ന വെളിപ്പെടുത്തലും കെ സുരേന്ദ്രന് എതിരെ ഒരു വിഭാഗം ആയുധമാക്കും. നേതൃത്വം പരാജയമാണെന്ന് സ്ഥാപിക്കാനായിരിക്കും വി മുരളീധര വിരുദ്ധ പക്ഷത്തിന്റെ ശ്രമം. ദേശീയ വൈസ് പ്രസിഡന്റ് വിനയ് സഹസ്രബുദ്ധെ, സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി രാധാകൃഷ്ണൻ എന്നിവരും യോഗത്തിൽ പങ്കെടുക്കും. യോഗത്തിൽ കോർ കമ്മിറ്റിഅംഗങ്ങൾ തിരുവനന്തപരുത്ത് നിന്ന് നേരിട്ട് പങ്കെടുക്കും . മറ്റ് സംസ്ഥാന സമിതി അംഗങ്ങൾ അതാത് ജില്ലാ കേന്ദ്രങ്ങളിൽ നിന്നും പങ്കെടുക്കും.