മീഡിയവൺ ബിസിനസ് കോൺക്ലേവ് നാളെ

കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന പരിപാടിയിൽ വ്യാപാര വാണിജ്യ ഭരണ രംഗത്തെ നിരവധി പേർ പങ്കെടുക്കും

Update: 2026-02-07 03:18 GMT

കൊച്ചി: ഒരു മാധ്യമ സ്ഥാപനം നടത്തുന്ന കേരളത്തിലെ ഏറ്റവും വലിയ ബിസിനസ് സംവാദ സംഗമ വേദിയായ മീഡിയവൺ ബിസിനസ് കോൺക്ലേവ് നാളെ നടക്കും. കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന പരിപാടിയിൽ വ്യാപാര വാണിജ്യ ഭരണ രംഗത്തെ നിരവധി പേർ പങ്കെടുക്കും.

രാവിലെ പത്ത് മുതൽ വൈകിട്ട് ഏഴു മണി വരെ നീളുന്ന പരിപാടിയിൽ ബിസിനസ്‌ രംഗത്തെ അതികായകരെ ആദരിക്കുന്ന മീഡിയവൺ ബിസിനസ് എക്സലൻസ് പുരസ്കാരവും വിതരണം ചെയും. രാജ്യത്തുതന്നെ അറിയപ്പെടുന്ന ബിസിനസ് സ്കൂൾ ആയ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് കോഴിക്കോട് നോളഡ്ജ് പാർട്ണറും സംസ്ഥാന സർക്കാരി കീഴിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ട് അപ്പ് മിഷൻ സ്റ്റാർട്ട് അപ്പ് പാർട്ണറുമായാണ് കേരളത്തിലെ ഏറ്റവും വലിയ ബിസിനസ്സ് കോൺക്ലേവ് മീഡിയവൺ സംഘടിപ്പിക്കുന്നത്. ഭരണകർത്താക്കൾ,ബിസിനസ് ഇൻഫ്ലുവേൻസേഴ്സ്, സ്ട്രാറ്റജിസ്റ്റുകൾ അടക്കം നാല്പതോളം അതിഥികൾ മൂന്ന് വേദികളിലായി പതിനഞ്ചോളം സെഷനുകളിൽ ഒരുമിച്ചു കൂടുന്നു.

സാമ്പത്തിക ഫിറ്റ്നെസ് ഉറപ്പ് വരുത്താൻ ഫിനാൻസ് മാനേജ്മെന്‍റ്, സ്റ്റാർട്ടപ്പുകളുടെ വിജയ ഫോർമുല പറഞ്ഞ് സ്റ്റാർട്ടപ്പ് ട്രാക്ക്, ബിസിനസുകളെ ലോകത്തോളം വളർത്താൻ സഹായിക്കുന്ന ബിസിനസ് എക്സ്പാൻഷൻ, ബിസിനസ് സ്ട്രാറ്റജി, മാർക്കറ്റിങ് ആൻഡ് ബ്രാൻഡിങ്, ടെക്നോളജി ഇന്‍റ​ഗ്രേഷൻ, സെയിൽസ് ഇംപ്രുവൈസേഷൻ തുടങ്ങി നിരവധി മേഖലകളെ കുറിച്ച് അറിയാനുള്ള അവസരമാണ് മീഡിയവൺ ബിസിനസ് കോൺക്ലേവ്. നെറ്റ്‍വര്‍ക്കിങ്ങിനും കണക്ടിങ്ങിനും സാധ്യതകൾ തുറന്നിടുന്ന പ്ലാറ്റ്ഫോമുകൾ ഇവിടെയുണ്ടാകും.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News