'ഉമ്മന്‍ ചാണ്ടിയെ കേസില്‍ കുടുക്കുമെന്ന് ഗണേഷ് പറഞ്ഞിരുന്നു'; ഗണേഷ് കുമാറിന്‍റെ മുന്‍ പേഴ്സണല്‍ സ്റ്റാഫംഗം സുധീർ മലയിൽ

കൊട്ടാരക്കര കോടതിയിലാണ് ഗണേഷിനെതിരെ മൊഴി നൽകിയത്

Update: 2026-02-07 07:12 GMT

തിരുവനന്തപുരം: സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുടുക്കിയത് ഗണേഷ്‌ കുമാർ ആണെന്ന് മുൻ പേർസണൽ സ്റ്റാഫിന്‍റെ മൊഴി. ഉമ്മൻ ചാണ്ടിയെ പീഡനകേസിൽ കുടുക്കുമെന്ന് ഗണേഷ് പറഞ്ഞിരുന്നുവെന്ന് സുധീർ മലയിൽ കൊട്ടാരക്കര കോടതിയിൽ നൽകിയ മൊഴിയിൽ പറയുന്നു. മന്ത്രിസ്ഥാനം തിരികെ നൽകാത്ത ഉമ്മൻ ചാണ്ടിയെ പാഠം പഠിപ്പിക്കാൻ ഗണേഷ് തീരുമാനിച്ചിരുന്നു എന്നും മൊഴിയിലുണ്ട്.

2011 മുതൽ 2013 വരെ മന്ത്രി ആയിരുന്ന കെ.ബി ഗണേഷ്‌കുമാറിന്‍റെ പെഴ്സണൽ സ്റ്റാഫിൽ ഉണ്ടായിരുന്ന പത്തനാപുരം സ്വദേശി സുധീർ മലയിൽ ആണ് ഗണേഷിന് എതിരെ കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയിൽ മൊഴി നൽകിയത്. മുൻ മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടിയെ പീഡനക്കേസിൽ കുടുക്കുമെന്ന് ഗണേഷ് കുമാർ പലവട്ടം തന്നോട് പറഞ്ഞിട്ടുണ്ട് എന്നാണ് സുധീറിന്‍റെ മൊഴി.

Advertising
Advertising

സോളാർ പരാതിക്കാരിയുമായി ഗണേഷിന് അടുത്ത ബന്ധമെന്നും മൊഴിയിലുണ്ട്. മന്ത്രി വസതിയിലും ഓഫീസുകളിലും ഇവർ നിത്യ സന്ദർശക ആയിരുന്നെന്നും മുൻ സ്റ്റാഫ് അംഗം പറയുന്നു. ഗണേഷിന് മന്ത്രിസ്ഥാനം തിരികെ നൽകാത്തതാണ് ഗൂഢാലോചനയ്ക്ക് കാരണമെന്നും സുധീർ പറയുന്നു.

സോളാർ കേസിലെ പരാതിക്കാരി ഹാജരാക്കിയ കത്തിൽ നാല് പേജുകൾ കൂട്ടിച്ചേർത്തതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് കാണിച്ച് അഭിഭാഷകനായ സുധീർ ജേക്കബ് നൽകിയ ഹർജിയിൽ ആണ് ഗണേഷ്‌കുമാറിനെതിരായ മൊഴി.


Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News