കറുത്ത മാസ്‌ക് അഴിപ്പിച്ച നടപടി; ജില്ലാ പൊലീസ് മേധാവികളോട് ഡി.ജി.പി വിശദീകരണം തേടി

ആറ് ജില്ലാ പൊലീസ് മേധാവികളോടാണ് വിശദീകരണം തേടിയത്

Update: 2022-06-14 03:48 GMT
Editor : ലിസി. പി | By : Web Desk

 തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനത്തിന്റെ ഭാഗമായി വിവിധയിടങ്ങളിൽ നിന്ന് കറുത്ത മാസ്‌കുകൾ അഴിപ്പിച്ച നടപടിയിൽ ജില്ലാ പൊലീസ് മേധാവികളോട് ഡി.ജി.പി വിശദീകരണം തേടി. ആറ് ജില്ല പൊലീസ് മേധാവികളോടാണ് വിശദീകരണം തേടിയത്.

കോട്ടയം, എറണാകുളം,തൃശൂർ,മലപ്പുറം എറണാകുളം,കോഴിക്കോട് ജില്ല പൊലീസ് മേധാവികളോടാണ് ഡി.ജി.പി വിശദീകരണം തേടിയത്. കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രി നിരവധി ഇടങ്ങളിൽ പരിപാടികളിൽ പങ്കെടുത്തിരുന്നു. ഇവിടെയെത്തിയവരുടെ കറുത്ത മാസ്‌ക് പൊലീസ് അഴിപ്പിക്കുകയും ചെയ്തിരുന്നു. ഇത് ഏറെ വിവാദങ്ങൾക്കിടെയാക്കിയിരുന്നു. എന്നാൽ കറുത്ത മാസ്‌കിനോ കറുത്ത വസ്ത്രങ്ങൾക്കോ വിലക്കില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്തെത്തിയിരുന്നു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News