ബിഎൽഒയുടെ ആത്മഹത്യ: സിപിഎം സമ്മർദത്തിന് തെളിവായി ബിഎൽഎയുടെ പരാതി

നവംബർ എട്ടിനാണ് വൈശാഖ് പരാതി നൽകിയത്

Update: 2025-11-19 05:07 GMT
Editor : rishad | By : Web Desk

കണ്ണൂര്‍: പയ്യന്നൂരിൽ ആത്മഹത്യ ചെയ്ത ബിഎൽഒക്ക് മേലുണ്ടായിരുന്ന സിപിഎം സമ്മർദത്തിന്റെ തെളിവായി ബൂത്ത് ലെവൽ ഏജന്റിന്റെ പരാതി.

കോൺഗ്രസ് ബൂത്ത് ഏജന്റ് വൈശാഖ് കണ്ണൂർ കടക്ടർക്ക് നൽകിയ പരാതിയാണ് പുറത്തുവന്നത്. നവംബർ എട്ടിനാണ് വൈശാഖ് പരാതി നൽകിയത്.

യുഡിഎഫ് ബൂത്ത് ലെവൽ ഏജന്റിനെ എസ്ഐആർ ഫോം വിതരണത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ഭീഷണിപ്പെടുത്തിയതായി അനീഷ് തന്നെ വെളിപ്പെടുത്തുന്ന ശബ്ദരേഖയും നേരത്തെ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. 

കണ്ണൂരിലെ പയ്യന്നൂരിലെ എട്ടുകുടുക്കയിലെ ബൂത്ത് ലെവൽ ഓഫീസറാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. കുന്നരു എയു‌പി സ്കൂളിലെ പ്യൂണായ അനീഷ് ജോർജിനെ കഴിഞ്ഞ ഞായറാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എസ്‌ഐ‌ആർ ഡ്യൂട്ടികളുമായി ബന്ധപ്പെട്ട ജോലി സമ്മർദ്ദമാണ് മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിച്ചിരുന്നു. 

Watch Video Report

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News