'ചടങ്ങിന് വേണ്ടി പണിയെടുക്കുന്നു' ബിഎൽഒമാരെ കടുത്ത സമ്മർദത്തിലാക്കി വീണ്ടും ഉന്നത ഉദ്യോഗസ്ഥർ; ആലപ്പുഴ കലക്ടർ ശാസിക്കുന്ന ശബ്ദസന്ദേശം പുറത്ത്

ആലപ്പുഴ ചെങ്ങന്നൂരിലെ ബിഎൽഒമാര്‍ അടങ്ങുന്ന വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ഡെപ്യൂട്ടി തഹസിൽദാർ സജീവാണ് ജില്ലാ കലക്ടർ അലക്സ് വർഗീസിന്റെ ശബ്ദ സന്ദേശം അയച്ചത്

Update: 2025-11-19 10:16 GMT

ആലപ്പുഴ: ബിഎല്‍ഒമാരെ കടുത്ത സമ്മർദത്തിലാക്കി വീണ്ടും ഉന്നത ഉദ്യോഗസ്ഥർ. ആലപ്പുഴയിലും, കലക്ടർ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പരസ്യമായി ശാസിക്കുന്നതിന്റെ ശബ്ദ സന്ദേശം പുറത്തുവന്നു. വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ബിഎൽഒമാരുടെ പരാതി പ്രവാഹമാണ്.

ആലപ്പുഴ ചെങ്ങന്നൂരിലെ ബിഎൽഒമാര്‍ അടങ്ങുന്ന വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ഡെപ്യൂട്ടി തഹസിൽദാർ സജീവാണ് ജില്ലാ കലക്ടർ അലക്സ് വർഗീസിന്റെ ശബ്ദ സന്ദേശം അയച്ചത്. ബിഎൽഒമാര്‍ ചടങ്ങിനുവേണ്ടി പണിയെടുക്കുന്നുവെന്നും ഫീൽഡിൽ നേരിട്ട് ഇറങ്ങി നടപടി എടുക്കും എന്നുമാണ് കലക്ടറുടെ ഭീഷണി. ഉദ്യോഗസ്ഥർ അടങ്ങുന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് കലക്ടറുടെ പരസ്യ ശാസന.

Advertising
Advertising

ഫീൽഡിൽ നേരിടുന്ന വെല്ലുവിളികളും സമ്മർദത്തിലാക്കരുത് എന്ന അഭ്യർത്ഥനകളും ബിഎൽഒമാര്‍ ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുന്നുമുണ്ട്. എന്നാൽ ബഹുരാഷ്ട്ര കമ്പനികളിൽ പോലും ആത്മഹത്യകൾ ഉണ്ടാകുന്നില്ലേ എന്നാണ് ഡെപ്യൂട്ടി തഹസിൽദാറുടെ ന്യായീകരണം. എല്ലാവർക്കും ഒരേ മാനസികാവസ്ഥ അല്ലല്ലോ എന്ന് ബിഎൽഒമാരുടെ മറുചോദ്യത്തിനും ശാസനയാണ് മറുപടി. കുറവ് ഫോമുകൾ വിതരണം ചെയ്തവരുടെ ലിസ്റ്റ് ഉണ്ടാക്കിയും 100% പൂർത്തീകരിച്ചവരുടെ പേരും ഫോട്ടോയും ഗ്രൂപ്പിൽ പങ്കുവച്ചും ബിഎൽഒമാരെ സമ്മർദത്തിലാക്കുകയാണെന്നാണ് പരാതി. 

അതേസമയം ആലപ്പുഴ ജില്ലയിലെ കലക്ടറുടെ ഇടപെടൽ പരിശോധിക്കുമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. 

Watch Video Report

Full View


Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News