'മരിച്ചവരുടെയും സ്ഥലം മാറിയവരുടെയും പേരുകൾ നിലനിർത്താൻ രാഷ്ട്രീയക്കാർ സമ്മർദം ചെലുത്തുന്നു'; ബിഎൽഒമാർക്ക് കടുത്ത ജോലിസമ്മർദമെന്ന് തെളിയിക്കുന്ന ശബ്ദസന്ദേശം പുറത്ത്

സർക്കാർ ഉദ്യോഗസ്ഥരുടെ ഗ്രൂപ്പിൽ വന്ന ശബ്ദസന്ദേശം മീഡിയവണിന് ലഭിച്ചു

Update: 2025-11-17 04:56 GMT
Editor : Lissy P | By : Web Desk

representative image

തിരുവനന്തപുരം: ബിഎൽഒ മാർക്ക് കടുത്ത ജോലിസമ്മർദമെന്ന് തെളിയിക്കുന്ന ശബ്ദസന്ദേശം മീഡിയവണിന്. രാഷ്ട്രീയ ഇടപെടലുകൾകൂടി വ്യക്തമാക്കുന്ന ഓഡിയോ ആണ് പുറത്ത് വന്നത്. മരിച്ചവരുടെയും സ്ഥലം മാറിയവരുടെയും പേരുകൾ നിലനിർത്താൻ രാഷ്ട്രീയക്കാർ സമ്മർദം ചെലുത്തുന്നെന്നും ഓഡിയോ സന്ദേശത്തില്‍ പറയുന്നു. സർക്കാർ ഉദ്യോഗസ്ഥരുടെ ഗ്രൂപ്പിൽ വന്ന ശബ്ദസന്ദേശമാണ് മീഡിയവണിന് ലഭിച്ചത്. ആരാണ് ശബ്ദ സന്ദേശം അയച്ചതെന്ന് വ്യക്തമല്ല.

അതിനിടെ, ആത്മഹത്യ ചെയ്ത കണ്ണൂർ പയ്യന്നൂർ ഏറ്റുകുടുക്കയിലെ ബൂത്ത് ലെവൽ ഓഫീസർ അനീഷ് ജോർജിന്റെ സംസ്കാരം ഇന്ന് നടക്കും.വൈകീട്ട് മൂന്നിന് പള്ളിമുക്ക് ലൂർദ് മാതാ പള്ളിയിലാണ് സംസ്‌കാരം. എസ്ഐആർ പ്രവർത്തനങ്ങളിലെ സമ്മർദമാണ് അനീഷിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി.

Advertising
Advertising

അനീഷിന്‍റെ മരണത്തില്‍ സംസ്ഥാനത്തെ ബിഎൽഒമാർ   ഇന്ന് ജോലി ബഹിഷ്കരിച്ച് പ്രതിഷേധിക്കും. എൻജിഒ യൂണിയനും ജോയിൻ്റ് കൗൺസിലും അധ്യാപക സംഘടനകളും പ്രതിഷേധത്തിനിറങ്ങും.ചീഫ് ഇലക്‌ട്രൽ ഓഫീസിലേക്കും കലക്ട്രേറ്റുകളിലേക്കും ഇന്ന് പ്രതിഷേധ മാർച്ച് നടത്തും. സിപിഎം പ്രവർത്തകരുടെ ഭീഷണി അനീഷിന് ഉണ്ടായിരുന്നതായി കോൺഗ്രസ് നേതൃത്വം ആരോപിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ജില്ല കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

 രാജസ്ഥാനിലും ജോലി സമ്മര്‍ദമെന്ന് ആരോപിച്ച് ബിഎല്‍ഒയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മുകേഷ് ജാൻഗിഡ് എന്ന ബിഎല്‍ഒയെ മരിച്ചനിലയിൽ കണ്ടത്. എസ്ഐആറുമായി ബന്ധപ്പെട്ട ജോലിസമ്മർദമുണ്ടായിരുന്നതായി സഹപ്രവർത്തകർ ആരോപിച്ചു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News