140 പേരെ കയറ്റാവുന്ന ബോട്ടിൽ കുഞ്ഞുങ്ങൾ ഉൾപ്പെടെ 170 പേർ; മറൈൻ ഡ്രൈവിൽ ബോട്ട് പിടികൂടി

ബോട്ടിന്റെ സ്രാങ്കിനെയും രണ്ട് ജീവനക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു

Update: 2023-05-17 14:23 GMT
Editor : Lissy P | By : Web Desk

കൊച്ചി: മറൈൻ ഡ്രൈവിൽ വീണ്ടും നിയമലംഘനം നടത്തിയ ബോട്ട് പിടികൂടി. മിനാർ എന്ന ബോട്ടാണ് കോസറ്റൽ പോലീസിന്റെ പരിശോധനയിൽ പിടികൂടിയത്. 140 പേരെ കയറ്റാവുന്ന ബോട്ടിൽ കുഞ്ഞുങ്ങൾ ഉൾപ്പെടെ 170 പേരെ കയറ്റിയെന്നാണ് കണ്ടെത്തിയത്. ബോട്ടിന്റെ സ്രാങ്കിനെയും രണ്ട് ജീവനക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

മൂന്ന് ദിവസം മുൻപ് നിയമ ലംഘനം നടത്തിയ രണ്ട് ബോട്ടുകൾ പിടികൂടുകയും രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. . താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ പരിശോധന കർശനമാക്കിയതോടെയാണ് നിയമലംഘനം നടത്തുന്ന ബോട്ടുകൾക്ക് പിടി വീഴുന്നത്.

Advertising
Advertising
Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News