Writer - നൈന മുഹമ്മദ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യതൊഴിലയുടെ മൃതദേഹം രാമേശ്വരത്ത് നിന്ന് കണ്ടെത്തി. വള്ളം മറിഞ്ഞു കാണാതായ അനു എന്ന വള്ളത്തിലെ സെറ്റല്ലസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.ബന്ധുതക്കളെത്തിയാണ് ഇയാളുടെ മൃതദേഹം തിരിച്ചറിഞ്ഞത്. കഴിഞ്ഞമാസം 30നാണ് ഇയാളെ കാണാതായത്.
വിഴിഞ്ഞത്തുനിന്ന് മത്സ്യബന്ധനത്തിനുപോയ വള്ളമായിരുന്നു മറിഞ്ഞത്. അതിൽ മൂന്ന് പേർ നീന്തി രക്ഷപ്പെടുകയും രണ്ട് പേർ കടലിൽപെട്ട് പോവുകയുമായിരുന്നു.