ബോഡി ഷെയിമിംഗും ഓൺലൈൻ വഴിയുള്ള റാഗിങും കുറ്റകരമാക്കും; നിയമ നിർമാണത്തിനൊരുങ്ങി സർക്കാർ
ബില്ലിന്റെ കരട് തയാറായി
Update: 2025-07-14 08:20 GMT
തിരുവനന്തപുരം: ബോഡി ഷെയിമിംഗും ഓൺലൈൻ വഴിയുള്ള റാഗിങ്ങും കുറ്റകരമാക്കുന്ന നിയമം കൊണ്ടുവരാനൊരുങ്ങി സംസ്ഥാന സർക്കാർ. വിദ്യാർഥികളെ ലഹരിവസ്തുക്കൾ ഉപയോഗിക്കാൻ നിർബന്ധിക്കുന്നതും റാഗിംഗ് കുറ്റമായി കാണും. ബില്ലിന്റെ കരട് തയ്യാറായി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നിയമത്തിന്റെ പരിധിയിൽ വരും.
നിലവിലെ കേരള റാഗിങ് നിരോധന നിയമത്തിൽ ഭേദഗതി വരുത്തി പുതിയ മാറ്റം കൊണ്ടുവരാനാണ് നീക്കം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും അനിഷ്ട സംഭവങ്ങൾ വർധിച്ചുവരുന്നതാണ് തീരുമാനത്തിന് പിന്നിൽ.
watch video: