വന്ദേഭാരത് ബുക്കിങ് തുടങ്ങി; തിരുവനന്തപുരം-കാസര്‍കോട് ചെയർ കാറിന് 1590 രൂപ

എക്സിക്യൂട്ടീവ് കോച്ചിന് 2880 രൂപയാണ്

Update: 2023-04-23 07:48 GMT

വന്ദേഭാരത്

തിരുവനന്തപുരം: വന്ദേഭാരത് ട്രയിൻ ടിക്കറ്റിനുള്ള ബുക്കിങ് തുടങ്ങി. മൊബൈൽ ആപ്പ്, കൗണ്ടറുകൾ എന്നിവ വഴി ബുക്കിങ് നടത്താം. തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്ക് ചെയർകാറിന് 1590 രൂപയാണ് ടിക്കറ്റ് നിരക്ക്. എക്സിക്യൂട്ടീവ് കോച്ചിന് 2880 രൂപയാണ്. തിരുവനന്തപുരത്ത് കൊല്ലത്തേക്ക് 435 രൂപയും എക്സിക്യുട്ടീവ് കോച്ചിന് 820 രൂപയുമാണ്. ചെയര്‍ കാറില്‍ 914 സീറ്റുകളും എക്സിക്യുട്ടീവിൽ 86 സീറ്റുകളുമാണുള്ളത്.

രാവിലെ 5.20ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നാണ് ട്രയിന്‍ പുറപ്പെടുന്നത്. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍ വഴി ഉച്ചക്ക് 1.25ന് കാസര്‍കോടെത്തും. 2 മിനിട്ട് മാത്രമാണ് ഒരു സ്റ്റേഷനില്‍ നിര്‍ത്തിയിടുക. തിരുവനന്തപുരത്തു നിന്ന് കാസർകോടെത്താൻ 8 മണിക്കൂർ 5 മിനിട്ട് എടുക്കും. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഷൊര്‍ണൂരില്‍ സ്റ്റോപ്പ് ലഭിച്ചപ്പോള്‍ ചെങ്ങന്നൂരും തിരൂരും പട്ടികക്ക് പുറത്തായി. വ്യാഴാഴ്ച സർവീസില്ല. കോഴിക്കോട് വരെ യാത്ര ചെയ്യാൻ ചെയർകാറിന് 1090 ഉം എക്സിക്യുട്ടീവ് ക്ലാസിന് 2060 ഉം രൂപ. എറണാകുളത്തേക്ക് ചെയർകാറിന് 765 രൂപയും എക്സിക്യുട്ടീവ് ക്ലാസിന് 1420 രൂപയും നൽകണം.

Advertising
Advertising

തിരുവനന്തപുരത്തിന്‍റെ അടുത്ത സ്റ്റോപ്പായ കൊല്ലം വരെ പോകാൻ എക്സിക്യൂട്ടീവ് കോച്ചിന് 820 രൂപയും ചെയർകാറിന് 435 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കാസർകോട് നിന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് ആണ് വന്ദേഭാരത്‌ പുറപ്പെടുക. തിരിച്ചുള്ള യാത്രയിൽ ടിക്കറ്റ് നിരക്കിൽ ചെറിയ കുറവുണ്ട്. വെള്ളവും ഭക്ഷണവും ഉൾപ്പെടെയാണ് ടിക്കറ്റിന്‍റെ നിരക്ക്.റെയില്‍വെ കൗണ്ടറുകള്‍ വഴിയോ, വെബ്സൈറ്റ്, മൊബൈല്‍ ആപ് എന്നിവയിലൂടെയോ ടിക്കറ്റ് ബുക്ക് ചെയ്യാം. തിരുവനന്തപുരം നിന്ന് പുറപ്പെടുന്ന വന്ദേഭാരത് എട്ട് മണിക്കൂർ അഞ്ച് മിനിറ്റ് കൊണ്ട് കാസർകോട് എത്തും. വ്യാഴാഴ്ച ഒഴികെയുളള ദിവസങ്ങളിലാണ് സർവീസ്. പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുന്ന വന്ദേഭാരത് 26ന് കാസർകോട് നിന്ന് ആദ്യ സർവീസ് തുടങ്ങുമെങ്കിലും ടിക്കറ്റ് നേരിട്ട് ബുക്ക് ചെയ്യണം.

ഏപ്രില്‍ 25ന് രാവിലെ പത്തരയ്ക്കാണ് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുക. ഫ്ലാഗ് ഓഫ് ചെയ്ത ശേഷം 11 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. റെയിൽവേയുടെ 4 പദ്ധതികളുടെ ഉദ്ഘാടനം, ടെക്നോസിറ്റിയുടെ ശിലാസ്ഥാപനം, കൊച്ചി വാട്ടർ മെട്രോയുടെ ഉദ്ഘാടനം എന്നിവയും നിർവഹിക്കും. അതേസമയം വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം മാറ്റിയിരുന്നു. 


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News