കോഴിഫാമിലെ വയറിങ്ങില്‍ അപാകത; ഒന്നരവയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു

എർത് ലീക്കേജ് സർക്യൂട്ട് ബ്രേക്കർ സ്ഥാപിച്ചിരുന്നെങ്കിൽ അപകടം ഒഴിവാക്കാനാകുമായിരുന്നുവെന്നു പരിശോധനക്ക് ശേഷം കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ പറഞ്ഞു.

Update: 2021-09-22 01:20 GMT
Advertising

മലപ്പുറം എടവണ്ണയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മകൻ ഷോക്കേറ്റ്‌ മരിച്ചത് വയറിങ്ങിലെ അപാകത കാരണമെന്ന് കണ്ടെത്തൽ. പത്തപ്പിരിയം പെരുവിൽകുണ്ട്‌ കോഴിഫാമിൽ നിന്നും ‌ ഷോക്കേറ്റാണ് ഒന്നരവയസുള്ള കുട്ടി മരിച്ചത്.

കഴിഞ്ഞ ദിവസമാണ് ആസാം സ്വദേശി ഫൊയ്മു റഹ്മാന്‍റെ ഒന്നര വയസ്സുള്ള കുട്ടി മസൂദ് ആലം ഷോക്കേറ്റ് മരിച്ചത്. ഫൊയ്മു റഹ്മാൻ ജോലി ചെയ്യുന്ന കോഴിഫാമിൽ വെച്ച് ആണ് കുട്ടിക്ക് ഷോക്കേറ്റത്. കോഴി ഫാമിലെ ഇലക്ട്രിക് വയറിങ് അപാകതയാണ് അപകട കാരണമെന്നു കെ.എസ്.ഇ.ബി അധികൃതരുടെ പരിശോധനയിൽ കണ്ടെത്തി. എർത് ലീക്കേജ് സർക്യൂട്ട് ബ്രേക്കർ സ്ഥാപിച്ചിരുന്നെങ്കിൽ അപകടം ഒഴിവാക്കാനാകുമായിരുന്നുവെന്നു പരിശോധനക്ക് ശേഷം കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ പറഞ്ഞു.

ഒരു വർഷം മുമ്പാണ് ആസാം സ്വദേശി ഫൊയ്ജു റഹ്മാൻ കുടുംബത്തോടൊപ്പം എടവണ്ണ പത്തപ്പിരിയത്ത് ജോലിക്കായി എത്തുന്നത്.മൂന്നു മക്കളിൽ രണ്ടാമത്തെ കുട്ടിയാണ് മരിച്ച മസൂദ് ആലം.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News