ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ പുകയിൽ മൂടി കൊച്ചി

നഗരത്തിൽ പലയിടത്തും കനത്ത പുക പടരുന്നു

Update: 2023-03-03 02:57 GMT
Editor : Lissy P | By : Web Desk

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാൻറിലെ തീപിടിത്തത്തിന് പിന്നാലെയുണ്ടായ പുകയിൽ മൂടി കൊച്ചി. നഗരത്തിൽ പലയിടത്തും കനത്ത പുക പടരുകയാണ്. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് ബ്രഹ്മപുരം മാലിന്യ പ്ലാൻറിൽ തീപിടിത്തമുണ്ടായത്. തീ ഇനിയും പൂർണമായും അണച്ചിട്ടില്ല.

തീ കെടുത്തിയപ്പോൾ പ്ലാസ്റ്റിക് മാല്യന്യങ്ങളും മറ്റും എരിഞ്ഞുകത്തുന്നതുകൊണ്ടാണ് പുക പടരുന്നതെന്നാണ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറയുന്നത്. മൂടൽമഞ്ഞിന്റെ സമാനത്തിലാണ് പുക നഗരത്തിൽ മൂടിയിരിക്കുന്നത്. എന്നാൽ രാവിലെ എട്ടുമണിയോടെ പത്തോളം ജെസിബികളുമായെത്തി മാലിന്യകൂമ്പാരം മറിച്ചിട്ട് അടിയിൽ വെള്ളമൊഴിച്ച് തീ കെടുത്തുമെന്നാണ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറയുന്നത്. അതിന് ശേഷം പുക അണയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പ്ലാസ്റ്റിക് കത്തിയ പുകയായതിനാല്‍ ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

Advertising
Advertising

ഇന്നല മാലിന്യൂക്കൂമ്പാരത്തിന് തീ പടർന്നുപിടിച്ചതോടെ പെട്ടെന്ന് ആളുകൾ സംഭവമറിഞ്ഞ് ഫയർഫോഴ്‌സിനെ അറിയിക്കുകയായിരുന്നു.




Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News