കൊച്ചി വിമാനത്താവളത്തിൽ ബ്രാൻഡഡ് ഫൂഡ് കോർട്ട്; മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു

ജനപ്രിയ ബ്രാൻഡുകളും ഔട്ട്‌ലെറ്റുകളും വരും ദിവസങ്ങളിൽ പ്രവർത്തനം ആരംഭിക്കും

Update: 2025-08-04 15:37 GMT
Editor : rishad | By : Web Desk

കൊച്ചി: യാത്രികർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ (സിയാൽ) 8000 ചതുരശ്രയടി വലുപ്പത്തിൽ നിർമിച്ച ബ്രാൻഡഡ് ഫൂഡ് കോർട്ട് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു.

ആഭ്യന്തര ടെർമിനൽ (ടി1) ആഗമന ഭാഗത്താണ് പുതിയ ഫൂഡ് കോർട്ട് ഉള്ളത്. ആദ്യ ഘട്ടത്തിൽ കൊക്കോ കാർട്ട്, കോസ്റ്റ കോഫി, ബർഗർ കിങ് എന്നിവയാണ് പ്രവർത്തനം ആരംഭിച്ചത്. ജനപ്രിയ ബ്രാൻഡുകളും ഔട്ട്‌ലെറ്റുകളും വരും ദിവസങ്ങളിൽ പ്രവർത്തനം ആരംഭിക്കും.

ആലുവ എം.എൽ.എ അൻവർ സാദത്ത്, അങ്കമാലി എം.എൽ.എ റോജി എം. ജോൺ, സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ്, സിയാൽ ഡയറക്ടർ വർഗീസ് ജേക്കബ്, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ജയരാജൻ വി., സജി.കെ ജോർജ്, എയർപോർട്ട് ഡയറക്ടർ മനു. ജി., സിയാൽ കൊമേർഷ്യൽ ഡിപ്പാർട്ട്മെന്റ് മേധാവി മനോജ് പി. ജോസഫ്, സിവിൽ ഡിപ്പാർട്മെന്റ് മേധാവി രാജേന്ദ്രൻ ടി., വിവിധ ഡിപ്പാർട്ട്മെന്റ് മേധാവികൾ, മറ്റു ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News