ജോലി നൽകുമെന്ന ഉറപ്പ് സർക്കാർ ലംഘിച്ചു; തുടർ സമരത്തിനൊരുങ്ങി കായിക താരങ്ങൾ

സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ജോലിക്കാര്യം നീട്ടിക്കൊണ്ടുപോകുകയാണെന്നാണ് കായിക താരങ്ങൾ പറയുന്നത്

Update: 2023-08-08 02:52 GMT

തിരുവനന്തപുരം: തുടർ സമരത്തിനൊരുങ്ങി സംസ്ഥാനത്തിന്റെ അഭിമാനമായ കായികതാരങ്ങൾ. സർക്കാർ ജോലി നൽകി എന്നു പ്രചരിപ്പിച്ചവർക്ക് ഇനിയും തൊഴിലായില്ല. 2010 -14 സ്പോട്സ് ക്വോട്ടാ ലിസ്റ്റൽ ജോലി നൽകിയതായി രേഖകളിലുള്ളവരാണ് ഇനിയും ലഭിക്കാത്ത ജോലിക്കായി സമരമിരിക്കാനൊരുങ്ങുന്നത്.

2021 നവംബറിലാണ് കായിക താരങ്ങൾ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ഇരുന്നത്. സമരത്തിനൊടുവിൽ സർക്കാരുമായുള്ള ചർച്ചയെ തുടർന്ന് 24 കായിക താരങ്ങൾക്ക് ജോലി നൽകാമെന്ന് ഉറപ്പ് ലഭിച്ചു. ബാക്കിയുള്ളവരുടെ കാര്യം പിന്നീട് പരിഗണിക്കാമെന്നും വ്യക്തമാക്കി. തുടർന്ന് സമരം അവസാനിപ്പിച്ചു. മുമ്പ് ജോലി നൽകിയവരുടെ കൂടെ വിദ്യാഭ്യാസ വകുപ്പിൽ ജോലി നൽകാമെന്നാണ് ആദ്യ ഘട്ടത്തിൽ ഇവരോട് വ്യക്തമാക്കിയിരുന്നത്.

Advertising
Advertising

എന്നാൽ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ജോലിക്കാര്യം നീട്ടിക്കൊണ്ടുപോകുകയാണെന്നാണ് കായിക താരങ്ങൾ പറയുന്നത്. 41 താരങ്ങളാണ് രണ്ടു വർഷമായി ഇപ്പോൾ ജോലിക്ക് കാത്തിരിക്കുന്നത്. ദേശീയ തലത്തിൽ വിവിധ മത്സരങ്ങളിൽ സ്വർണമടക്കമുള്ള മെഡലുകൾ നേടിയവരായിരുന്നു. സർക്കാറിന്റെ മാനദണ്ഡമനുസരിച്ച് സർക്കാർ ജോലി ലഭിക്കാൻ അർഹതപ്പെട്ടവരാണ് ഇവർ.

Watch Video Report

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News