കൈക്കൂലി കേസിൽ വില്ലേജ് അസിസ്റ്റന്റിന് മൂന്നുവർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ

സ്ഥലം പോക്കുവരവ് ചെയ്തു ലഭിക്കുന്നതിന് 50,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് നടപടി

Update: 2024-05-23 15:19 GMT
Editor : Lissy P | By : Web Desk
Advertising

കോട്ടയം: കൈക്കൂലി കേസിൽ വില്ലേജ് അസിസ്റ്റന്റിന് മൂന്നുവർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. കോട്ടയം മൂന്നിലവ് വില്ലേജ് അസിസ്റ്റൻ്റായിരുന്ന ടി.റെജിയെയാണ് കോടതി ശിക്ഷിച്ചത്.

കോട്ടയം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. സ്ഥലം പോക്കുവരവ് ചെയ്തു ലഭിക്കുന്നതിന് 50,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് നടപടി. 2020 ആഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. രണ്ടു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട പ്രതി അറുപതിനായിരം രൂപ ആദ്യം കൈപ്പറ്റി. പിന്നീട് 50,000 രൂപ കൈമാറുന്നതിനിടെ വിജിലൻസ് സംഘം റെജിയെ പിടികൂടുകയായിരുന്നു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News