ബുൾഡോസ‍ർ രാജ്; കർണാടക സർക്കാറിനെ പിന്തുണച്ച് യുഡിഎഫ് നേതാക്കൾ

യുപി മോഡലല്ല കർണാടകയിൽ നടന്നതെന്നായിരുന്നു പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണം

Update: 2025-12-28 16:08 GMT

കോഴിക്കോട്: ബുൾഡോസർ രാജിൽ കർണാടക സർക്കാരിനെ പിന്തുണച്ച് യുഡിഎഫ് നേതാക്കാൾ. പിണറായി വിജയൻ പറഞ്ഞത് പോലെയല്ല കർണാടകയിൽ സംഭവിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അവകാശപ്പെട്ടു. യുപി മോഡലല്ല കർണാടകയിൽ നടന്നതെന്നായിരുന്നു പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണം. സർക്കാർ ഭൂമിയാണ് , അവർക്ക് അവരുടേതായ ന്യായമുണ്ടാകുമെന്നായിരുന്നു ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളുടെ പ്രതികരണം.

ബെംഗളൂരു കൊഗിലു ലേഔട്ടിലെ ബുൾഡോസർ രാജിൽ കർണാടക സർക്കാരിനെ കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പൂർണമായും തള്ളുകയാണ് യുഡിഎഫ്. കർണാടക സർക്കാരിനെ ന്യായീകരിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്ത് വന്നപ്പോൾ ബുൾഡോസർ രാജ് തെറ്റാണെന്ന് പറഞ്ഞ സാദിഖലി തങ്ങൾ അത് സർക്കാർ ഭൂമിയാണെന്ന് കൂടി കൂട്ടിച്ചേർത്തു.

അതേസമയം, കർണാടക സർക്കാരിനെ കുറ്റപ്പെടുത്തി സമസ്ത് അധ്യക്ഷൻ ജിഫ്രിമുത്തുക്കോയ തങ്ങൾ രംഗത്തെത്തി.ബുൾഡോസർ രാജിനെതിരായ പ്രതിഷേധം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ച ഡിവൈഎഫ്ഐ വിഷയത്തിൽ സോണിയ ഗാന്ധിയും പ്രിയങ്കയും മറുപടി പറയണമെന്ന് ആവശ്യപ്പെട്ടു.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News