ബസിനു മുന്നിൽ സിഐടിയു കുത്തിയ കൊടി ഊരാൻ ശ്രമിച്ചതിന് മർദിച്ചെന്ന് ഉടമ

കൊടിതോരണണങ്ങൾ നശിപ്പിക്കാൻ ശ്രമിച്ചെന്ന് സിഐടിയു

Update: 2023-06-25 06:43 GMT
Editor : Lissy P | By : Web Desk

കോട്ടയം: തിരുവാർപ്പിൽ സ്വകാര്യ ബസ് ഉടമയെ സിഐടിയു പ്രവർത്തകർ മർദിച്ചെന്ന് പരാതി. ബസിനു മുന്നിൽ സിഐടിയു കുത്തിയ കൊടി ഊരാൻ ശ്രമിച്ച തന്നെ മർദിച്ചെന്ന് ബസ് ഉടമ രാജ് മോഹൻ പറഞ്ഞു. സിഐടിയുവിന്റെ കൊടിതോരണണങ്ങൾ നശപ്പിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്യുകയാണുണ്ടായതെന്നാണ് സിഐടിയുവിന്റെ വിശദീകരണം.

മർദനമേറ്റ രാജ് മോഹനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂലി തര്‍ക്കത്തെ തുടര്‍ന്ന് സിഐടിയു സ്വകാര്യ ബസിനു മുന്നിൽ കൊടി കുത്തിയ സംഭവത്തിൽ ഉടമയ്ക്ക് അനുകൂലമായായിരുന്നു ഹൈക്കോടതി വിധി. ബസ് സർവീസ് നടത്താൻ സംരക്ഷണമെന്ന് കോടതി ഉത്തരവിട്ടു.

Advertising
Advertising

അതേസമയം, കോടതി ഉത്തരവുണ്ടായിട്ടും മുന്നിലെ സമരപ്പന്തൽ പൊളിച്ചുമാറ്റാൻ സിഐടിയു തയ്യാറായില്ല. ശമ്പള വർധന നൽകാതെ സഹകരിക്കാൻ ആകില്ലെന്ന് സിഐടിയു വ്യക്തമാക്കി.   ആരുപറഞ്ഞാലും കേള്‍ക്കില്ലെന്ന് പറഞ്ഞ് രാഷ്ട്രീയ പ്രശ്നമാക്കാനാണ് ബസ് ഉടമയുടെ ശ്രമമെന്നും സി.ഐ.ടി.യു നേതാക്കള്‍ പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News