'എയിംസ് എവിടെ മറ്റേ മോനെ, എന്നാണ് ചോദിക്കേണ്ടത്..'; സുരേഷ് ഗോപിയെ പരിഹസിച്ച് എം.എം മണി

സുരേഷ് ഗോപി നടത്തിയ അധിക്ഷേപ പരാമര്‍ശത്തെ കുറിച്ചുള്ള പരോക്ഷ വിമർശനമാണ് എംഎം മണിയുടെ പരിഹാസം

Update: 2026-02-02 08:33 GMT

ഇടുക്കി: കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ ബിജെപി എംപി സുരേഷ് ഗോപിയെ പരിഹസിച്ച് സിപിഎം നേതാവ് എം.എം മണി. എയിംസ് എവിടെ മറ്റേ മോനെ എന്നാണ് ചോദിക്കേണ്ടതെന്നും പക്ഷേ നിങ്ങളുടെ ദയനീയതയ്‌ക്കൊപ്പമാണെന്നും മണി ഫേസ്ബുക്കിൽ കുറിച്ചു. നേരത്തെ സുരേഷ് ഗോപി നടത്തിയ അധിക്ഷേപ പരാമര്‍ശത്തെ കുറിച്ചുള്ള പരോക്ഷ വിമർശനമാണ് എംഎം മണിയുടെ പരിഹാസം.

എയിംസ് കേരളത്തിലേക്ക് വരുമെന്ന് അവകാശവാദം ഉന്നയിച്ചായിരുന്നു സുരേഷ് ഗോപി നേരത്തെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. 'കേരളത്തില്‍ എയിംസ് വരും മറ്റേ മോനെ' എന്നായിരുന്നു തൃപ്പൂണിത്തുറ ബിജെപി യോഗത്തില്‍ സംസാരിക്കവെ സുരേഷ് ഗോപി പറഞ്ഞത്. എയിംസ് വരും എന്ന് പറയുന്നത് ആരെയൊക്കെയോ ഭയപ്പെടുത്തുന്നുണ്ടെന്നും അങ്ങനെയുളളവര്‍ ആ ഭയത്തില്‍ മുങ്ങിമരിക്കട്ടെ എന്നും സുരേഷ് ഗോപി അന്ന് പറഞ്ഞു.

Advertising
Advertising

എന്നാല്‍ എയിംസ് വരുമെന്ന് സുരേഷ് ഗോപി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ ആവര്‍ത്തിച്ച് അവകാശവാദം ഉന്നയിച്ചിട്ടും ഇന്നലെ നടത്തിയ കേന്ദ്ര ബജറ്റില്‍ കേരളത്തിന് എയിംസ് പ്രഖ്യാപിച്ചിരുന്നില്ല. എയിംസിന് പുറമേ അതിവേഗ റെയില്‍പാതയിലും പ്രഖ്യാപനമുണ്ടായില്ല. അയല്‍സംസ്ഥാനമായ തമിഴ്നാടിന് രണ്ട് അതിവേഗ റെയില്‍ ഇടനാഴികള്‍ പ്രഖ്യാപിച്ചപ്പോഴാണ് കേരളത്തെ അവഗണിച്ചത്. 

സംസ്ഥാനം ദീർഘകാലമായി ആവശ്യപ്പെടുന്ന എയിംസ്, റെയിൽവേ വികസനത്തിനായുള്ള ഏഴ് അതിവേഗ ഇടനാഴികൾ, വിഴിഞ്ഞം തുറമുഖ വികസനത്തിനായുള്ള പ്രത്യേക പാക്കേജ് എന്നിവയെല്ലാം പൂർണമായും അവഗണിച്ച് കടലാമ സംരക്ഷണ കേന്ദ്രം മാത്രമാണ് ഇന്നലത്തെ ബജറ്റിൽ കേരളത്തിന് അനുവദിച്ചത്.  

Full View

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News