പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് കോവിഡ് പ്രതിരോധം ശക്തമാക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

കോവിഡ് വ്യാപനം ഉയർന്നു തന്നെ നിൽക്കുകയാണ്. മൂന്നാം തരംഗത്തിൽ പീക്ക് നേരത്തെ ആയേക്കാമെന്നും മന്ത്രി സഭാ യോഗം വിലയിരുത്തി.

Update: 2022-01-27 05:28 GMT
Editor : rishad | By : Web Desk

സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് കോവിഡ് പ്രതിരോധം ശക്തമാക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഇതിനായി പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിക്കും. ആവശ്യമെങ്കിൽ വീണ്ടും സമൂഹ അടുക്കള തുടങ്ങും.

ജില്ലാ ചുമതല ഉള്ള മന്ത്രിമാർ യോഗം വിളിക്കണം.  ഒരു കുടുംബത്തിലെ മുഴുവൻ പേർക്കും രോഗം വരുന്ന സാഹചര്യമുണ്ട്. ആരും പട്ടിണി കിടക്കരുത്. അതാണ് വീണ്ടും സമൂഹ അടുക്കള ആലോചിക്കുന്നത്. കോവിഡ് വ്യാപനം ഉയർന്നു തന്നെ നിൽക്കുകയാണ്. മൂന്നാം തരംഗത്തിൽ പീക്ക് നേരത്തെ ആയേക്കാമെന്നും മന്ത്രി സഭാ യോഗം വിലയിരുത്തി. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 49,771 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,553 സാമ്പിളുകളാണ് പരിശോധിച്ചത്.

Advertising
Advertising

അതേസമയം കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് ഇന്ന് ചേരുന്ന വിദ്യാഭ്യാസവകുപ്പ് ഉന്നതലയോഗം തീരുമാനമെടുക്കും. 1 മുതൽ 9 വരെയുള്ള ഓൺലൈൻ ക്ലാസുകളുടെ നടത്തിപ്പ്, പത്ത്, പതിനൊന്ന് ,പന്ത്രണ്ട് ഓഫ് ലൈൻ ക്ലാസുകളുടെ ക്രമീകരണം, പരീക്ഷാ നടത്തിപ്പ് കുട്ടികളുടെ വാക്സിനേഷന്റെ പുരോഗതി എന്നിവ യോഗം ചർച്ച ചെയ്യും. ഫെബ്രുവരി പകുതിയോടെ രോഗബാധ കുറയുമെന്നതിനാൽ പരീക്ഷാതിയ്യതി തൽക്കാലം മാറ്റേണ്ടെന്നായിരുന്നു കഴിഞ്ഞ കോവിഡ് അവലോകനസമിതി തീരുമാനം. എന്നാൽ ഇതിൽ മാറ്റമുണ്ടാകുമോയെന്ന് ഇന്നറിയാം.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News