കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പ് രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി
എസ്എഫ്‌ഐ നല്‍കിയ ഹരജിയിൽ ആണ് ഇടക്കാല ഉത്തരവ്
Update: 2025-10-30 14:17 GMT
കൊച്ചി: കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പ് രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി. പഴയ വോട്ടര്‍ പട്ടികയനുസരിച്ച് തെരഞ്ഞെടുപ്പ് നടത്താനുള്ള നടപടിക്കാണ് സ്റ്റേ.
വിസിയുടെ നടപടി ചോദ്യംചെയ്ത് എസ്എഫ്‌ഐ നല്‍കിയ ഹരജിയിൽ ആണ് ഇടക്കാല ഉത്തരവ്. പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തി വോട്ടര്‍പട്ടിക തയ്യാറാക്കണമെന്നാണ് എന്നാവശ്യം. നവംബര്‍ ആറിന് ആണ് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്.