'സുനിലേട്ടന് ഒരു വോട്ട്'; വി.എസ് സുനിൽകുമാറിനു വേണ്ടി സോഷ്യല്‍മീഡിയയില്‍ പ്രചാരണം

സോഷ്യൽ മീഡിയ പ്രചാരണം തള്ളി സിപിഐ നേതൃത്വം രംഗത്തെത്തി

Update: 2024-01-19 07:49 GMT
Advertising

തൃശ്ശൂര്‍: സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പേ തൃശ്ശൂരിൽ തെരഞ്ഞെടുപ്പ് ചൂട്. സുരേഷ് ഗോപിക്കും ടി.എൻ പ്രതാപനും വേണ്ടി ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ വി.എസ് സുനിൽകുമാറിനായി സോഷ്യൽ മീഡിയയിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെടു. 

ചുവരെഴുത്തുകൾക്കും പോസ്റ്ററിനുമൊപ്പം പ്രധാനമന്ത്രിയ കളത്തിലിറക്കിയുമാണ് ബി.ജെ.പി തൃശൂരിൽ പ്രചാരണം കൊഴുപ്പിച്ചത്. പിറകെനിലവിലെ എംപിയായ ടി എൻ പ്രതാപന് വേണ്ടിയും വ്യാപകമായ ചുമരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടു. വിലക്കുണ്ടായിട്ടും പുലരിയിൽ കോൺഗ്രസ് ഓഫീസിന് മുന്നിൽ തന്നെ ടി എൻ പ്രതാപനുവേണ്ടി ചുവരെഴുതി.

അതിനിടെയാണ് വി എസ് സുനിൽകുമാറിനു വേണ്ടി സോഷ്യൽ മീഡിയയിൽ പ്രചാരണം നടക്കുന്നത്. തൃശ്ശൂർ വിദ്യാർഥികൾ എന്ന പേരിൽ 'നാടിനു വേണ്ടി,നന്മയ്ക്ക് ഒരു വോട്ട്, സുനിലേട്ടന് ഒരു വോട്ട്' എന്ന വാചകത്തോടെയുള്ള പോസ്റ്ററുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എന്നാൽ സോഷ്യൽ മീഡിയ പ്രചാരണം തള്ളി സിപിഐ നേതൃത്വം രംഗത്തെത്തി.

ബിജെപിയും കോൺഗ്രസും തമ്മിലാണ് മത്സരം എന്ന ടി എൻ പ്രതാപന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനമാണ് മന്ത്രി കെ.രാജൻ നടത്തിയത്.അതേസമയം പ്രധാനമന്ത്രി കേരളത്തിൽ ഏതെങ്കിലും കല്യാണത്തിന് വന്നതിന്റെ പേരിൽ തൃശ്ശൂരിൽ ജയിക്കാനാകില്ലെന്ന് കെ രാജൻ പരിഹസിച്ചു.

Full View


Tags:    

Similar News