​ബലിപെരുന്നാൾ അവധി റദ്ദാക്കിയത് ഒരു വിഭാഗത്തിന്റെ ആഘോഷത്തോടുള്ള സർക്കാറിന്റെ അവഗണനയെന്ന് വിസ്ഡം

വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്ന അവധി റദ്ദാക്കിയതോടെ ഇപ്രാവശ്യം ബലിപെരുന്നാളിന് വിദ്യാലയങ്ങൾക്ക് സർക്കാർ വക അവധിയില്ലെന്നും ജനറൽ സെക്രട്ടറി ടി.കെ അഷറഫ്

Update: 2025-06-05 10:47 GMT

കോഴിക്കോട്: ഒരു വിഭാഗത്തിന്റെ ആഘോഷത്തോടുള്ള സർക്കാറിന്റെ അവഗണനയുടെ ഭാഗമാണ് വെള്ളിയാഴ്ച അവധി റദ്ദാക്കിയതിലൂടെ പുറത്തുവന്നതെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ. രണ്ട് പെരുന്നാളുകൾക്ക് മിനിമം മൂന്ന് ദിവസമെങ്കിലും അവധി നൽകണമെന്ന ആവശ്യം എത്രയോ കാലമായി ഉയരുന്നതാണ്. അതിന് സാധ്യമല്ലെങ്കിൽ രണ്ട് ദിവസമെങ്കിലും നൽകുമ്പോഴാണ് വിദൂര ജില്ലകളിൽ ജോലി ചെയ്യുന്നവർക്ക് വീട്ടിലെത്തി പെരുന്നാളാഘോഷിച്ച് തിരിച്ച് ജോലിക്കെത്താൻ കഴിയുകയുള്ളൂ.

എന്നാൽ ഇപ്രാവശ്യം ബലിപെരുന്നാളിന് വിദ്യാലയങ്ങൾക്ക് സർക്കാർ വക അവധിയില്ല. കലണ്ടറിൽ വെള്ളിയാഴ്ചയായിരുന്നു അവധി രേഖപ്പെടുത്തിയിരുന്നത്. കേരളത്തിൽ മാസപ്പിറവി ദർശിച്ചതിൻ്റെ അടിസ്ഥാനത്തിൽ ബലിപെരുന്നാൾ ശനിയാഴ്ചയിലേക്ക് മാറിയ സാഹചര്യത്തിലാണ് സർക്കാർ വെള്ളിയാഴ്ച അവധി ഒഴിവാക്കി പ്രവർത്തി ദിനമാക്കിയത്.

Advertising
Advertising

ഇപ്രാവശ്യം കേരളത്തിൽ വെളളിയാഴ്ച വളരെ പ്രാധാന്യമുള്ള അറഫ നോമ്പിന്റെ ദിനം കൂടിയാണ്‌.കലണ്ടറിൽ ചുവപ്പുള്ളതിനാൽ ഈ സമയം വരേയും നാളെ അവധിയാണന്ന ഉറപ്പിലാണ് അധ്യാപകരും വിദ്യാർഥികളും ഉണ്ടായിരുന്നത്. പെട്ടെന്ന് നാളെ പ്രവർത്തി ദിനമാക്കിക്കൊണ്ടുള്ള സർക്കാറിൻ്റെ അറിയിപ്പ് ഒരു വിഭാഗത്തിൻ്റെ ആഘോഷത്തോടുള്ള അവഗണനയായി മാത്രമേ കാണാനാകൂ.പ്രതിപക്ഷവും അധ്യാപക സംഘടനകളും ഇക്കാര്യം സർക്കാറിൽ ഉന്നയിക്കണമെന്നും ആവശ്യപ്പെടുന്നുവെന്നും ജനറൽ സെക്രട്ടറി ടി.കെ അഷറഫ് പ്രസ്താവനയിൽ പറഞ്ഞു. 

Full View


Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News