'പേര് വെട്ടിയത് ഏകപക്ഷീയമായി ';വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയതിനെതിരെ സ്ഥാനാര്‍ഥി വൈഷ്ണ ഹൈക്കോടതിയിൽ

ഹിയറിങ് സമയത്ത് താൻ ആവശ്യമായ എല്ലാ രേഖകളും അധികൃതർക്ക് മുമ്പാകെ ഹാജരാക്കിയിരുന്നെന്നും വൈഷ്ണ

Update: 2025-11-17 11:00 GMT
Editor : ലിസി. പി | By : Web Desk

വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തിൽ ഹൈക്കോടതിയെ സമീപിച്ച് തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡ് സ്ഥാനാർഥി വൈഷ്ണ സുരേഷ്.വോട്ടർ പട്ടികയിൽ തന്റെ പേര് ഉടൻ ഉൾപ്പെടുത്താൻ അധികാരികൾക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി.

പട്ടികയിൽ നിന്ന് നീക്കിയ നടപടി പുനഃപരിശോധിക്കണമെന്ന്  ആവശ്യപ്പെട്ട് വൈഷ്ണ കലക്ടർക്കും അപ്പീൽ നൽകി.രാഷ്ട്രീയ സമ്മർദത്തിന് വഴങ്ങി വോട്ടർ പട്ടികയിൽ നിന്ന് തന്റെ പേര് വെട്ടിയെന്ന് ആരോപിച്ചാണ് വൈഷ്ണ ഹൈക്കോടതിയെ സമീപിച്ചത്. വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്ത നടപടി നിയമവിരുദ്ധമാണ്.ഹിയറിങ് സമയത്ത് താൻ ആവശ്യമായ എല്ലാ രേഖകളും അധികൃതർക്ക് മുമ്പാകെ ഹാജരാക്കിയിരുന്നു.ഒരു മുന്നറിയിപ്പുമില്ലാതെ ഏകപക്ഷീയമായാണ് പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതെന്നും വൈഷ്ണ ഹർജിയിൽ പറയുന്നു

Advertising
Advertising

വൈഷ്ണ വ്യാജ വോട്ടറല്ലെന്നും വോട്ടർ പട്ടിക അട്ടി മറിക്കാനുള്ള ശ്രമത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് പരാതി നൽകാനെത്തിയെങ്കിലും കലക്ടര്‍ കാണാൻ കൂട്ടാക്കിയില്ലെന്ന് കോൺഗ്രസ് ആരോപിച്ചു.

കോർപറേഷനിലെ ഏതെങ്കിലും വാർഡിലെ വോട്ടർപട്ടികയിൽ പേര് ഉണ്ടെങ്കിലേ കൗൺസിലിലേക്ക് മത്സരിക്കാൻ കഴിയൂ എന്നതാണ് ചട്ടം.പട്ടികയിലെ വൈഷ്ണയുടെ പിസി നമ്പർ തെറ്റാണെന്ന സിപിഎം പരാതി അംഗീകരിച്ചാണ് വൈഷ്ണയുടെ പേര് കമ്മീഷൻ നീക്കം ചെയ്ത്.എന്നാൽ നമ്പർ തെറ്റിയത് തന്റെ പിഴവല്ലെന്നും പട്ടികയിൽ തെറ്റായി വന്നതെന്നാണെന്നുമാണ് വൈഷ്ണയുടെ വാദം.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News