വിവിധ മുന്നണി സ്ഥാനാർഥികൾ ഇന്ന് നാമനിർദേശ പത്രിക നൽകും

ആദ്യദിനത്തിൽ 14 പേരാണ് പത്രിക നൽകിയത്

Update: 2024-03-30 01:00 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ മുന്നണികളുടെ സ്ഥാനാർഥികൾ നാമനിർദേശ പത്രിക നൽകും. കോഴിക്കോട് യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവൻ രാവിലെ പതിനൊന്ന് മണിക്ക് പത്രിക സമർപ്പിക്കും. മലപ്പുറം എൽ.ഡി.എഫ് സ്ഥാനാർഥി വി . വസീഫും ചാലക്കുടി എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ.സി. രവീന്ദ്രനാഥും ഇന്ന് പത്രിക നൽകും..

ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ വി മുരളീധരനും എറണാകുളം എന്‍ഡിഎ സ്ഥാനാര്‍ഥി കെ എസ് രാധാകൃഷ്ണനും ഇന്ന് പത്രിക സമർപ്പിക്കും. ആദ്യദിനത്തിൽ 14 പേരാണ് പത്രിക നൽകിയത്. ദുഖവെള്ളിയായതിനാൽ ഇന്നലെ അവധിയായിരുന്നു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News