കോഴിക്കോട് കാരപറമ്പിലിൽ കാർ കനോലി കനാലിലേക്ക് മറിഞ്ഞു; രണ്ട് പേർക്ക് പരിക്ക്

അമ്മയും മകനുമാണ് കാറിലുണ്ടായിരുന്നത്

Update: 2025-06-10 13:56 GMT

കോഴിക്കോട്: കോഴിക്കോട് കാരപറമ്പിലിൽ കാർ കനോലി കനാലിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്. മറ്റൊരു കാറും ബൈക്കും എതിർ ദിശയിൽ നിന്ന് വരുന്നതിനിടെ കനാലിലേക്ക് മറിഞ്ഞ് കാറിന് നിയന്ത്രണം വിട്ടെന്നാണ് ദൃസാക്ഷികൾ പറഞ്ഞത്.

കായലിലെ പായലിന് മുകളിൽ തങ്ങി നിൽക്കുന്ന നിലയിലാണ് കാറുള്ളത്. സമീപത്തെ ആളുകളെത്തി കാറിലുണ്ടായിരുന്ന രണ്ട് പേരെ രക്ഷപ്പെടുത്തി. അമ്മയും മകനുമാണ് കാറിലുണ്ടായിരുന്നത്.

Tags:    

Writer - നൈന മുഹമ്മദ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - നൈന മുഹമ്മദ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News