മുക്കത്ത് കാർ തടഞ്ഞുനിർത്തി നാലു ലക്ഷം രൂപ തട്ടിയെടുത്തു

ബാങ്കിൽ നിന്ന് കൊണ്ടുവരികയായിരുന്ന നാലു ലക്ഷം രൂപയാണ് തട്ടിയെടുത്തത്. കോഴിക്കോട് സ്വദേശികളായ വസീം , ഫൈസല്‍ എന്നിവർക്കാണ് പണം നഷ്ടപ്പെട്ടത്.

Update: 2022-06-20 09:23 GMT
Editor : rishad | By : Web Desk

കോഴിക്കോട്: മുക്കം മാമ്പറ്റയില്‍ കാർ തടഞ്ഞു നിർത്തി കവർച്ച. ബാങ്കിൽ നിന്ന് കൊണ്ടുവരികയായിരുന്ന നാലു ലക്ഷം രൂപയാണ് തട്ടിയെടുത്തത്. കോഴിക്കോട് സ്വദേശികളായ വസീം , ഫൈസല്‍ എന്നിവർക്കാണ് പണം നഷ്ടപ്പെട്ടത്. 

ഇന്ന് ഉച്ചയോടെയാണ് സംഭവം. കാരശ്ശേരി ബാങ്കിൽ നിന്ന് കൊണ്ടുവന്ന നാല് ലക്ഷം രൂപയാണ് മോഷണം പോയത്. ചുവന്ന ഹ്യുണ്ടായ് കാറിലായിരുന്നു ഫൈസലും വസീമും പണം കൊണ്ടുവന്നത്. മറ്റൊരു വെള്ള കാറിലെത്തിയ സംഘം ഡ്രൈവറെ ആദ്യം പുറത്താക്കിയ ശേഷം വാഹനം ഓടിച്ചുപോകുകയായിരുന്നു. കുറച്ച് ദൂരം പോയതിന് ശേഷം കാറിലുണ്ടായിരുന്നയാളെയും പുറത്താക്കി പണവുമായി കടന്നുകളയുകയായിരുന്നു. 

Advertising
Advertising

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ മുക്കം പൊലീസ് തട്ടിപ്പിന് ഇരയായവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാല്‍ പണം നഷ്ടപ്പെട്ടിട്ടില്ലെന്നും പരാതി ഇല്ലെന്നുമാണ് പൊലീസിനോട് ഇവര്‍ പറഞ്ഞത്. അക്രമത്തിലും കവര്‍ച്ചക്കും ഇരയായവര്‍ക്ക് പണം കവര്‍ന്ന സംഘവുമായി സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നെന്ന നിഗമനത്തിലാണ് പൊലീസ്. 

Full View

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News