ഷാജൻ സ്‌കറിയക്ക് എതിരായ ആക്രമണത്തിൽ പ്രതിഷേധിച്ച് കാസ
ഇടുക്കി തൊടുപുഴയിൽ വെച്ചാണ് ഷാജനെ ഒരു സംഘം ആളുകൾ മർദിച്ചത്
Update: 2025-08-30 17:26 GMT
കോഴിക്കോട്: യൂട്യൂബർ ഷാജൻ സ്‌കറിയയെ ആക്രമിച്ചതിൽ കാസ പ്രതിഷേധിച്ചു. ''വാക്കുകളെ വാക്കുകൾ കൊണ്ടും ആശയത്തെ ആശയം കൊണ്ടും നിലപാടിനെ നിലപാടുകൊണ്ടും നേരിടാനാകണം, അതിന് കഴിയാതെ വരുമ്പോഴാണ് ആയുധമെടുക്കുന്നത്. അത് നിങ്ങളുടെ പരാജയത്തെയാണ് തുറന്നു കാട്ടുന്നത്''- കാസ പ്രസ്താവനയിൽ പറഞ്ഞു.
ഇടുക്കി തൊടുപുഴയിൽ വെച്ചാണ് ഷാജനെ ഒരു സംഘം ആളുകൾ മർദിച്ചത്. വാഹനത്തെ പിന്തുടർന്ന് തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. പരിക്കേറ്റ ഷാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊടുപുഴയിൽ വിവാഹ ചടങ്ങിന് എത്തിയതായിരുന്നു ഷാജൻ. പരിക്കേറ്റ ഷാജനെ പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്.