'കാസയെ തകര്‍ക്കാന്‍ നീക്കം, വഞ്ചിതരാവരുത്': പുതിയ കാസക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് ഭാരവാഹികള്‍

തൃശൂർ കേന്ദ്രമാക്കി രജിസ്റ്റർ ചെയ്ത സംഘടനക്കെതിരെയുള്ള നിയമ നടപടികൾ ആരംഭിച്ചെന്ന് കാസ സംസ്ഥാന ഭാരവാഹികള്‍

Update: 2023-06-12 14:43 GMT
Advertising

കൊച്ചി: കാസ എന്ന പേരില്‍ പുതിയ സംഘടന രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്നും ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന് (കാസ) ഈ സംഘടനയുമായി ഒരു ബന്ധവുമില്ലെന്നും ഭാരവാഹികള്‍. കാസയില്‍ നിന്ന് ആജീവനാന്തം പുറത്താക്കപ്പെട്ടവരാണ് ഈ പുതിയ സംഘടനയ്ക്ക് പിന്നില്‍. ഇതിനെല്ലാം ചുക്കാൻ പിടിക്കുന്നത് ഒരു ഇസ്‍ലാമിക സംഘടനാ നേതാവിന്റെ ലീഗൽ അഡ്വൈസറായി പ്രവർത്തിക്കുന്ന വ്യക്തിയാണെന്നും അതിൽ നിന്നുതന്നെ ആരാണ് കാസ എന്ന സംഘടനയെ തകർക്കാനായി പുറകിൽ കളിക്കുന്നതെന്ന് വ്യക്തമാണെന്നും ഭാരവാഹികള്‍ ആരോപിച്ചു. തൃശൂർ കേന്ദ്രമാക്കി രജിസ്റ്റർ ചെയ്ത സംഘടനക്കെതിരെയുള്ള നിയമ നടപടികൾ ആരംഭിച്ചെന്നും സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു.

കാസ തൃശൂര്‍ (CASA THRISSUR), കാസ കേരള (CASA KERALA), കാസ സ്റ്റുഡന്‍റ്സ് തൃശൂര്‍ (CASA STUDENTS THRISSUR)എന്നിവയിൽ പബ്ലിഷ് ചെയ്യുന്ന പ്രതികരണങ്ങൾ, വാർത്തകൾ, കുറിപ്പുകൾ, പോസ്റ്ററുകൾ, വീഡിയോകൾ ഇവയുമായി ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന് ഒരു ബന്ധവുമില്ലെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച് തൃശൂർ ജില്ലാ പൊലീസ് സൂപ്രണ്ട്, സ്പെഷ്യൽ ബ്രാഞ്ച് ഓഫീസ്, സൈബർ സെൽ എന്നിവരെ രേഖാമൂലം അറിയിക്കും. കാസയുടേത് എന്ന പേരിൽ നടക്കുന്ന യോഗങ്ങളിലും പരിപാടികളിലും പങ്കെടുത്ത് വഞ്ചിതരാകാതിരിക്കാനും നിയമ നടപടികളിൽ അകപ്പെടാതിരിക്കാനും ശ്രദ്ധിക്കണമെന്ന് കാസയിലെ തൃശൂരിലെ അംഗങ്ങളോടും അഭ്യുദയകാംക്ഷികളോടും അഭ്യർഥിക്കുന്നുവെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു.

പ്രസ്താവനയുടെ പൂര്‍ണരൂപം

തൃശ്ശൂർ സ്വദേശിയായ ജസ്റ്റിൻ തോമസ് എന്ന വ്യക്തി കാസ എന്ന പേരിൽ തന്നെ പുതുതായി ഒരു സംഘടന 02-06-2023 - ൽ തൃശ്ശൂരിൽ രജിസ്റ്റർ ചെയ്തതായി അറിഞ്ഞിരിക്കുന്നു. ഇതിന് ഇയാൾക്ക് സഹായിയായികളായി നിൽക്കുന്നത് കാസയിൽ നിന്നും ആജീവനാന്തം പുറത്താക്കപ്പെട്ട രണ്ട് വ്യക്തികളും മറ്റൊരു ക്രിസ്ത്യൻ കൂട്ടായ്മയുടെ ഒരു സജീവ പ്രവർത്തകനുമാണ്.

ക്രിസ്ത്യാനികൾക്ക് വേണ്ടി പ്രവർത്തിക്കുകയാണ് യഥാർത്ഥ ലക്ഷ്യമെങ്കിൽ മറ്റു ഏത് പേരിൽ വേണമെങ്കിലും സംഘടന തുടങ്ങാമെന്നിരിക്കെ കാസ എന്ന പേരിൽ തന്നെ ഇവർ വീണ്ടും ഒരു സംഘടന തുടങ്ങിയത് നല്ല രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സംഘടനയെ ബുദ്ധിമുട്ടിക്കുകയും പൊതുസമൂഹത്തിലും ക്രിസ്ത്യാനികൾക്കിടയിലും ആശയക്കുഴപ്പം ഉണ്ടാക്കാൻ വേണ്ടി മാത്രമാണ് എന്നുള്ളത് വ്യക്തമാണ്. മതമൗലികവാദികളുമായി ചേർന്ന് കാസയിൽ കുഴപ്പങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയും അതിന്റെ പേരിൽ പുറത്തു പോവുകയും ചെയ്തവർക്ക് തിരിച്ചു കയറാൻ സാധിക്കാതെ വരികയും അവരുടെ ഉദ്ദേശലക്ഷ്യങ്ങൾ നടക്കാതെ വന്നതോടെയാണ് ഇതേ പേരിൽ പുതിയൊരു സംഘടനയുമായി ഇക്കൂട്ടർ രംഗത്ത് എത്തിയിരിക്കുന്നത് . ഇതിനെല്ലാം ചുക്കാൻ പിടിക്കുന്നത് ഒരു ഇസ്ലാമിക സംഘടനാ നേതാവിന്റെ ലീഗൽ അഡ്വൈസർ ആയി പ്രവർത്തിക്കുന്ന ഒരു വ്യക്തിയാണ് അതിൽ നിന്നുതന്നെ ആരാണ് കാസ എന്ന സംഘടനയെ തകർക്കാനായി ഇതിന്റെയൊക്കെ പുറകിൽ കളിക്കുന്നത് എന്ന് വ്യക്തം.

എന്നാൽ തൃശ്ശൂർ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്ന സംഘടനയുടെ പേരിന്റെ പൂർണ്ണരൂപത്തിലെ അതേ പേരിൽ ഒരു സംഘടന, കെ ജെ ജോസഫ് പ്രസിഡന്റായി കൊച്ചി മൂലംകുഴി കേന്ദ്രമാക്കി 14-10-2008 ൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളതാണ് ഈ സംഘടന കേരള ഹൈക്കോടതിയിൽ പ്രമാദമായ രണ്ട് കേസുകൾ ഇപ്പോൾ നടത്തിവരുന്നതാണ് . അതുകൊണ്ടുതന്നെ തൃശ്ശൂർ കേന്ദ്രമാക്കി രജിസ്റ്റർ ചെയ്യപ്പെട്ട സംഘടനക്കെതിരെയുള്ള നിയമ നടപടികൾ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു.

ആയതിനാൽ ജസ്റ്റിൻ തോമസ് എന്ന വ്യക്തിയുടെ നേതൃത്വത്തിൽ തുടങ്ങിയിരിക്കുന്ന സംഘടനയുമായി Christian Association and Alliance for Social Action ( CASA ) എന്ന ഈ സംഘടനയ്ക്ക് യാതൊരുവിധ ബന്ധവും ഇല്ലെന്നും കാസ എന്ന പേരിൽ ഇവർ നടത്തുന്ന പ്രവർത്തനങ്ങൾക്കോ പ്രതികരണങ്ങൾക്കോ പണപ്പിരിവുകൾക്കോ തെറ്റിദ്ധരിക്കപ്പെട്ട് ഇവരുമായി ചേർന്ന് പ്രവർത്തിക്കുന്നവർക്ക് നേരിടുന്ന പ്രശ്നങ്ങൾക്കോ കേസുകൾക്കോ, നിയമ നടപടികൾക്കോ Christian Association and Alliance for Social Action ( CASA) ന് യാതൊരുവിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ലായെന്നും അറിയിച്ചു കൊള്ളുന്നു.

ഒപ്പം ഇത്തരത്തിൽ ഒരു വ്യാജ പേരിൽ സംഘടന തുടങ്ങിയിരിക്കുന്ന വ്യക്തികൾ കൈകാര്യം ചെയ്യുന്ന fake ഫേസ്ബുക്ക് പേജുകളായ CASA THRISSUR, CASA KERALA, CASA STUDENTS THRISSUR എന്നിവയിൽ കൂടി പബ്ലിഷ് ചെയ്യപ്പെടുന്ന പ്രതികരണങ്ങൾ വാർത്തകൾ കുറിപ്പുകൾ പോസ്റ്ററുകൾ വീഡിയോകൾ ഇവയുമായി Christian Association and Alliance for Social Action ( CASA) ഒരു ബന്ധവുമില്ലന്നും ഈ പേജുകൾ നടത്തുന്ന പബ്ലിഷിങ്ങുകൾ മൂലം ഉണ്ടാകുന്ന നിയമപ്രശ്നങ്ങൾക്കും നിയമ ലംഘനങ്ങളിലും ഞങ്ങക്ക് ഒരു വിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ലായെന്നും ഇതിനാൽ അറിയിച്ചു കൊള്ളുന്നു.

ഇത് സംബന്ധിച്ച വിവരം തൃശ്ശൂർ ജില്ലാ പോലീസ് സൂപ്രണ്ട്, സ്പെഷ്യൽ ബ്രാഞ്ച് ഓഫീസ്, സൈബർ സെൽ എന്നിവരെയും ഞങ്ങൾ ഇതോടൊപ്പം രേഖാമൂലം അറിയിക്കുന്നുണ്ട്.

തൃശ്ശൂർ ജില്ലയിൽ ഈ മാസം അവസാനം പുതിയ ജില്ലാ കമ്മിറ്റിക്ക് രൂപം കൊടുക്കുന്നതാണ് ആയതിനാൽ കാസയുടേത് എന്ന പേരിൽ നടക്കുന്ന യോഗങ്ങളിലും പരിപാടികളിലും പങ്കെടുത്ത് വഞ്ചിതരാകാതിരിക്കുവാനും നിയമനടപടികളിൽ അകപ്പെടാതിരിക്കുവാനും ശ്രദ്ധിക്കണമെന്ന് തൃശ്ശൂർ ജില്ലയിലെ കാസയുടെ അംഗങ്ങളോടും അഭ്യുദയകാംക്ഷികളോടും സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിക്കുന്നു.

അറിയിപ്പ് കാസയുടെ അംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും കാസ സംസ്ഥാന കമ്മിറ്റി അറിയിക്കുന്നത്

Posted by CASA on Saturday, June 10, 2023


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News