മുസ്‌ലിം സമുദായത്തിനെതിരായ കാസയുടെ വിദ്വേഷ പ്രചാരണം; എസ്.ഐ.ഒ പരാതി നൽകി

എസ്.ഐ.ഒ വയനാട് ജില്ലാ പ്രസിഡന്‍റ് മുനീബ് എൻ.എ പുൽപള്ളി ആണ് പൊലീസിൽ പരാതി നൽകിയത്

Update: 2023-02-25 08:50 GMT
Editor : ijas | By : Web Desk
Advertising

പുൽപള്ളി: ലൗ ജിഹാദിനെതിരെയും നാർക്കോട്ടിക് ജിഹാദിനെതിരെയും എന്ന പേരിൽ മുസ്‌ലിം സമുദായത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തിയ കാസ സംഘടനയുടെ വയനാട് ജില്ലാ കമ്മിറ്റിക്കും ഭാരവാഹികൾക്കും എതിരെ എസ്.ഐ.ഒ പരാതി നല്‍കി. എസ്.ഐ.ഒ വയനാട് ജില്ലാ പ്രസിഡന്‍റ് മുനീബ് എൻ.എ പുൽപള്ളി ആണ് പൊലീസിൽ പരാതി നൽകിയത്.

കേരളത്തിന്‍റെ സാമൂഹിക സഹവർത്തിത്വത്തെ തകർക്കുന്ന തരത്തിൽ മുസ്‌ലിം സമുദായത്തിനെതിരെ നിരന്തരം വർഗീയ പ്രചാരണങ്ങൾ നടത്തുന്ന സംഘടനയാണ് കാസ. ലൗ ജിഹാദ്, നാർക്കോട്ടിക്ക് ജിഹാദ് എന്നിവ മുസ്‌ലിം സമുദായത്തിന് നേരെ വെറുപ്പ് ഉൽപാദിപ്പിക്കുന്നതിനായി മാത്രം രൂപപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്ത വ്യാജ നിർമ്മിതികളാണ്. പുൽപള്ളിയിൽ വെച്ച് കഴിഞ്ഞ ആഴ്ചയിലാണ് ചെറിയ കുട്ടികളെ അടക്കം ഉൾക്കൊള്ളിച്ച് കൊണ്ട് കാസ പരിപാടി സംഘടിപ്പിച്ചത്. കുട്ടികളിൽ അടക്കം മുസ്‌ലിം സമുദായത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നതും വിദ്വേഷം പരത്തണമെന്ന ഉദ്ദേശ്യത്തോടെ സംഘടിപ്പിച്ച പരിപാടിക്കെതിരെയും സംഘാടകർക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News