'എന്നെപ്പോലെ ഫോട്ടോ പോസ്റ്റ് ചെയ്ത രാജീവ് ചന്ദ്രശേഖറിനെതിരെ എന്താ കേസെടുക്കാത്തത്?; എന്‍ സുബ്രഹ്മണ്യന്‍

മുഖ്യമന്ത്രിക്കൊപ്പമുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെയും എഐ ഫോട്ടോ പങ്കുവെച്ച സംഭവത്തിൽ സുബ്രഹ്മണ്യനെതിരെ പൊലീസ് കേസ് എടുത്തിരുന്നു

Update: 2025-12-26 09:08 GMT
Editor : rishad | By : Web Desk

എന്‍ സുബ്രഹ്മണ്യന്‍ Photo - mediaonenews

കോഴിക്കോട്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മുഖ്യമന്തിക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരെ എന്തുകൊണ്ടാണ് കേസെടുക്കാത്തതെന്ന് കോൺഗ്രസ് നേതാവ് എൻ.സുബ്രമണ്യന്‍. പേടിയാണോയെന്നും കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം കൂടിയായ സുബ്രഹ്മണ്യന്‍ ചോദിച്ചു.

മുഖ്യമന്ത്രിക്കൊപ്പമുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെയും എഐ ഫോട്ടോ പങ്കുവെച്ച സംഭവത്തിൽ സുബ്രഹ്മണ്യനെതിരെ പൊലീസ് കേസ് എടുത്തിരുന്നു. കലാപ ആഹ്വാനം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. 

'മുഖ്യമന്ത്രി പൊതുപരിപാടിയിൽ പങ്കെടുത്ത നിരവധി പടങ്ങളുണ്ട്. അതിൽ രണ്ട് മൂന്നെണ്ണമാണ് ഞാൻ ഷെയർ ചെയ്തത്. ഇതെ പടം ഷെയർ ചെയ്ത രാജീവ് ചന്ദ്രശേഖറിനെതിരെ എന്തുകൊണ്ടാണ് കേസ് എടുക്കാത്തത്. എനിക്കെതിരെ പൊലീസ് കേസ് എടുത്തത് പരാതിയില്ലാതെയാണ്. സ്വമേധയാ ആണ് കേസ് എടുത്ത്. എന്തുകൊണ്ടാണ് രാജീവ് ചന്ദ്രശേഖറിനെതിരെ ഇങ്ങനെ കേസ് എടുക്കാത്തത്. സിപിഎമ്മും ബിജെപിയും തമ്മിലെ പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണോ കേസ് എടുക്കാത്തത്. കഴിഞ്ഞ നവംബറിൽ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും അദ്ദേഹം ഈ പടം ഷെയർ ചെയ്തിട്ടുണ്ടെന്നും സുബ്രഹ്മണ്യൻ പറഞ്ഞു'- കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Advertising
Advertising

മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മില്‍ ബന്ധമുണ്ടെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള ചിത്രങ്ങളും കുറിപ്പുകളുമാണ് സുബ്രഹ്മണ്യൻ ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. എന്നാല്‍ ഈ ചിത്രങ്ങളിൽ ഒന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ചതാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് കേസ്. 

Watch Video

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News