ദുരിതാശ്വാസനിധി വകമാറ്റിയ കേസ്: ലോകായുക്ത ഇന്ന് പരി​ഗണിക്കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ഫണ്ട് അനധികൃതമായി രാഷ്ട്രീയക്കാർക്ക് നല്‍കി എന്നതാണ് ലോകായുക്തക്ക് മുന്നിലുള്ള പരാതി.

Update: 2023-08-07 02:24 GMT
Editor : anjala | By : Web Desk

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്ന കേസ് ലോകായുക്ത ഇന്ന് പരി​ഗണിക്കും. കേസ് പരിഗണിക്കുന്നത് ഫുൾബെഞ്ച്. കേസ് മൂന്നം​ഗ ബെഞ്ചിന് വിടാനുളള ലോകായുക്ത തീരുമാനത്തെ ചോദ്യം ചെയ്ത് പരാതിക്കാരൻ ആർ.എസ് ശശികുമാർ നൽകിയ ഹരജി ഹെെക്കോടതി തളളിയിരുന്നു. ഇതോടെയാണ് ലോകായുക്തയുടെ മൂന്നുപേർ അടങ്ങുന്ന ബെ‍ഞ്ച് കേസിൽ വാദം കേൾക്കുന്നത്. ഹരജ്ജിക്കാരന് വേണ്ടി അഭിഭാഷകൻ ജോർജ് പൂന്തോട്ടവും, സർക്കാരിനുവേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസീക്യൂഷൻ ഷാജിയും ഹാജരാവും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ഫണ്ട് അനധികൃതമായി രാഷ്ട്രീയക്കാർക്ക് നല്‍കി എന്നതാണ് ലോകായുക്തക്ക് മുന്നിലുള്ള പരാതി.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News