മർകസ് നോളജ് സിറ്റിയിലെ കമ്പനിയില്‍ നികുതി വെട്ടിപ്പ്: ഹക്കീം അസ്ഹരി ഡയറക്ടറായ ഇംതിബിഷ് ഹെല്‍ത്ത് കെയറിനെതിരെ കേസ്

ആശുപത്രിയെന്ന പേരില്‍ സുഖ ചികിത്സാ സ്ഥാപനം നടത്തിയെന്നും 1.38 കോടിയുടെ നികുതി വെട്ടിപ്പ് നടത്തി യെന്നുമാണ് കണ്ടെത്തൽ

Update: 2025-06-20 06:56 GMT
Editor : rishad | By : Web Desk


കൊച്ചി: മർകസ് നോളജ് സിറ്റിയിലെ കമ്പനിക്കെതിരെ നികുതി വെട്ടിപ്പ് നടത്തിയതിന് കേസ്. കാന്തപുരം ഹക്കീം അസ്ഹരി ഡയറക്ടറായ ഇംതിബിഷ് ഹെല്‍ത്ത് കെയറിനെതിരെയാണ് കേസ്.

ആശുപത്രിയെന്ന പേരില്‍ സുഖ ചികിത്സാ സ്ഥാപനം നടത്തിയെന്നും 1.38 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നുമാണ് കണ്ടെത്തൽ. സെന്‍ട്രല്‍ ജിഎസ്ടി ഇന്റലിജന്‍സാണ് കേസെടുത്തത്.

2022 ഏപ്രിൽ 2024 മാർച്ച് വരെയുള്ള കാലയളവിലാണ് 1.38 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് കമ്പനിയുടെ ഡയരക്ടർമാരിൽ ചിലരെ ചോദ്യംചെയ്തിരുന്നു. അതിന് ശേഷമാണ് ജിഎസ്ടി ഇന്റലിജൻസ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

Watch Video Report

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News