നാല് വയസുകാരനെ ക്രൂരമായി മർദിച്ച കേസ്; രണ്ടാനച്ഛൻ കസ്റ്റഡിയിൽ

തെങ്ങിന്റെ മടൽ കൊണ്ട് മുഖത്തടിയേറ്റ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു

Update: 2022-08-09 10:35 GMT

തൃശൂർ: കുന്നംകുളം കേച്ചേരിയിൽ നാല് വയസുകാരനെ ക്രൂരമായി മർദിച്ച കേസിൽ രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൂവാനൂർ സ്വദേശി പ്രസാദിനെയാണ് കുന്നംകുളം പൊലീസ് പിടികൂടിയത്. പ്രസാദിനെതിരെ കേസെടുക്കാൻ ചെൽഡ് വെൽഫെയർ കമ്മറ്റി പൊലീസിന് നിർദേശം നൽകിയിരുന്നു. ശരീരമാസകലം ഗുരുതര പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

തെങ്ങിന്റെ മടൽ കൊണ്ട് മുഖത്തടിയേറ്റ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കുട്ടിയെ ശരീരത്തിൽ മുഴുവൻ മർദനമേറ്റ പാടുകളും പരിക്കുകളുമുണ്ടായിരുന്നു. മർദനത്തിന്റെ കാരണത്തെ കുറിച്ച് പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News