സംസ്ഥാനത്ത് വാക്സിനേഷൻ മാർഗ നിർദേശങ്ങളില്‍ മാറ്റം

രണ്ടാം ഡോസ് എടുക്കുന്നവർക്ക് മുൻഗണന നൽകുന്നതാണ് പുതിയ മാർഗ നിർദേശം.

Update: 2021-04-29 09:19 GMT
Editor : Nidhin | By : Web Desk
Advertising

സംസ്ഥാനത്ത് പുതിയ വാക്സിനേഷൻ മാർഗ നിർദേശങ്ങൾ പുറത്തിറക്കി. രണ്ടാം ഡോസ് എടുക്കുന്നവർക്ക് മുൻഗണന നൽകുന്നതാണ് പുതിയ മാർഗ നിർദേശം.  രണ്ടാമത്തെ ഡോസ് വാക്സിൻ എടുക്കുവാൻ അർഹതയുള്ളവരുടെ ലിസ്റ്റ് കോവിൻ പോർട്ടലിൽ ലഭ്യമാകും.

സ്വകാര്യ ആശുപത്രികൾ വാക്സിൻ നിർമ്മാതാക്കളിൽ നിന്ന് നേരിട്ട് വാക്സിൻ വാങ്ങണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. മെയ് ഒന്ന് മുതലാണ് മാർഗനിർദേശം പ്രാബല്യത്തിൽ വരിക.

രണ്ടാം വാക്‌സിൻ എടുക്കേണ്ടവരെ ആരോഗ്യ പ്രവർത്തകരുടേയും ആശാ പ്രവർത്തകരുടെയും തദ്ദേശ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ വിവരമറിയിക്കും.

മാത്രമല്ലനിലവിൽ സ്വകാര്യ ആശുപത്രികളിൽ കോവിഡ് വാക്‌സിൻ ബാക്കിയുണ്ടെങ്കിൽ അത് ഏപ്രിൽ 30നകം നൽകണം. അതിന് 250 രൂപ മാത്രമേ വാങ്ങാൻ പാടുള്ളൂ. അതിനുശേഷം സ്വകാര്യ ആശുപത്രികൾ വാക്‌സിൻ നിർമാതാക്കളിൽ നിന്ന് നേരിട്ട് വാക്‌സിൻ വാങ്ങണം. നിലവിൽ സർക്കാർ ക്വാട്ടയിൽ നിന്ന് തന്നെയാണ് സ്വകാര്യ ആശുപത്രികൾക്കും നൽകുന്നത്. അത് ഇനിയുണ്ടാകില്ലെന്ന് മാർഗനിർദേശത്തിൽ പറയുന്നു.

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News