മഴ മുന്നറിയിപ്പിൽ മാറ്റം: 6 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത

കടൽ തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

Update: 2024-10-07 12:40 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ആറ് ജില്ലകളിൽ കനത്തമഴ മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകൾക്ക് പുറമെ വയനാട്, കണ്ണൂർ ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ രണ്ട് ജില്ലകളിലും യെല്ലോ അലർട്ടായിരുന്നു പ്രഖ്യാപിച്ചിരുന്നത്.

കാസർകോഡ്  ഒഴുകിയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. തെക്കൻ കേരളത്തിന് മുകളിലായി ചക്രവാത ചുഴി സ്ഥിതിച്ചെയ്യുന്നുണ്ട്. നിലവിലെ ചക്രവാതചുഴി ബുധനാഴ്ചയോടെ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.

ഇതിനു പുറമേ ലക്ഷദ്വീപ് മുതൽ തെക്കൻ കേരള തീരം വരെ ന്യൂനമാർദ പാത്തിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഭാ​ഗമായാണ് മഴ ശക്താമാകാനുള്ള മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കടൽ തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News