സംസ്ഥാനത്ത് ഐ.ടി രംഗത്ത് വൻ കുതിച്ചു ചാട്ടമാണ് ഉണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

നല്ലത് കാണാൻ പ്രയാസമുള്ള ചുരുക്കം ചിലർ ഇവിടെയുണ്ട്...

Update: 2022-07-29 10:31 GMT
Editor : Nidhin | By : Web Desk

സംസ്ഥാനത്ത് ഐ.ടി രംഗത്ത് വൻ കുതിച്ചു ചാട്ടമാണ് ഉണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഐ.ടി വികസനത്തിന് അനുകൂലമായ അന്തരീക്ഷമാണ് സംസ്ഥാനത്ത് ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചി ഇൻഫോ പാർക്കിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഐ.ടി മേഖലയിൽ പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായ ചുവടുവയ്പാണ് കെ ഫോൺ.

ദേശീയ തലത്തിൽ തന്നെ ഐ.ടി രംഗത്ത് പ്രത്യേക ശ്രദ്ധ നേടുന്ന സംസ്ഥാനമായി കേരളം മാറി. നല്ലത് കാണാൻ പ്രയാസമുള്ള ചുരുക്കം ചിലർ ഇവിടെയുണ്ട്, എങ്കിലും ഐ.ടി മേഖലയിലെ കുതിപ്പുകൾ കാണാതെ പോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertising
Advertising

കൊച്ചി ഇൻഫോ പാർക് ഫെയ്‌സ് 2 ലെ ജ്യോതിർമയ ഒൻപതാം നിലയും തൃശൂരിലെ ഇന്ദീവരം രണ്ടാം നിലയും പൂർണ സജ്ജമായി. രണ്ടിന്റെയും പ്രവർത്തനോദ്ഘാടനം നിർവഹിച്ച ചടങ്ങിൽ വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു.

Full View

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News