'Love you to Moon and back'; അതിജീവിതയ്ക്ക് പിന്തുണയുമായി മുഖ്യമന്ത്രി

വാചകം എഴുതിയ കപ്പ് മുഖ്യമന്ത്രി ഉപയോഗിച്ചതാണ് ചർച്ചയായത്

Update: 2026-01-12 13:02 GMT

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയ്ക്ക് പിന്തുണയുമായി മുഖ്യമന്ത്രി. Love you to Moon and back എന്ന വാചകം എഴുതിയ കപ്പ് മുഖ്യമന്ത്രി ഉപയോഗിച്ചു. അതിജീവത ഇന്നലെ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിൽ ഈ വാചകം ഉപയോഗിച്ചിരുന്നു.

ലോകം കേള്‍ക്കാത്ത വിളി കേട്ടതില്‍ ദൈവത്തിന് നന്ദി. ലോകത്തിന് മുന്നില്‍ എത്താതിരുന്ന നിലവിളികള്‍ ദൈവം കേട്ടു. ആ മാലാഖ കുഞ്ഞുങ്ങള്‍ സ്വര്‍ഗത്തില്‍ നിന്ന് ഞങ്ങളോട് ക്ഷമിക്കട്ടെ. കുട്ടിയുടെ പിതാവാകാന്‍ യോഗ്യനല്ലാത്ത ഒരാളെ തെരഞ്ഞെടുത്തതിന് ക്ഷമ ചോദിക്കുന്നുവെന്നും അതിജീവിത ഫേസ്ബുക്കില്‍ കുറിച്ചു.

Advertising
Advertising

അതേസമയം, രാഹുലിനെതിരായ മൂന്നാം ബലാത്സം​ഗ കേസിൽ പൊലീസ് റിപ്പോർട്ടിന് ശേഷം ജാമ്യ ഹർജി പരിഗക്കാമെന്ന് കോടതി. കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. രാഹുലിനെ കോടതിയിൽ ഹാജരാക്കണം. പ്രൊഡക്ഷൻ വാറന്റ് ഇഷ്യൂ ചെയ്തു. കുറ്റ കൃത്യങ്ങൾ നില നിൽക്കില്ലെന്ന് പ്രതി ഭാഗം വാദിച്ചു.

ഇന്നലെ റിമാൻഡിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മാവേലിക്കര സബ്ജയിലിൽ എത്തിച്ചിരുന്നു. 14 ദിവസത്തേക്കാണ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് രാഹുലിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News