തട്ടിക്കൊണ്ടു പോയി ദത്ത് നൽകിയ സംഭവം: അനുപമയുടെ രാപ്പകല്‍ സമരം തുടരുന്നു

ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് അനുപമ മീഡിയവണിനോട്

Update: 2021-11-12 03:14 GMT
Editor : ijas
Advertising

തിരുവനന്തപുരം പേരൂർക്കടയിൽ കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി ദത്ത് നൽകിയ കേസിൽ അമ്മ അനുപമയും അജിത്തും നടത്തുന്ന രാപ്പകല്‍ സമരം തുടരുന്നു. കുഞ്ഞിനെ തിരികെ ലഭിക്കണം എന്നാവശ്യപ്പെട്ട് ശിശുക്ഷേമസമിതി ഓഫിസിന് മുന്നിലാണ് അനിശ്ചിതകാല രാപകൽ സമരം. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് അനുപമ മീഡിയവണിനോട് പറഞ്ഞു.

Full View

വിദേശത്തേക്ക് കടത്താന്‍ സാധ്യതയുള്ളതിനാല്‍ കുഞ്ഞിനെ എത്രയും വേഗം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് ഇരുവരുടെയും പ്രധാന ആവശ്യം. ആരോപണവിധേയരായ ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ഷിജുഖാനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയർപേഴ്സൺ എന്‍ സുനന്ദ എന്നിവര്‍ തല്‍സ്ഥാനത്ത് തുടരുന്നത് അംഗീകരിക്കാനാവില്ല. അന്വേഷണ കാലയളവിലെങ്കിലും ഇവരെ മാറ്റിനിര്‍ത്തണമെന്ന് അനുപമ ആവശ്യപ്പെടുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരാനാണ് ഇരുവരുടെയും തീരുമാനം.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News