'ഡാ മോനെ ഒന്ന് കൂളായിക്കേ നീ'; പൊലീസിനോട് ചോറ് ചോദിച്ച് വൈറലായ കുട്ടി മിൽമ പരസ്യത്തിൽ
ക്ലിഫ് ഹൗസിലേക്കുള്ള ബിജെപി മാർച്ചിനിടെ ബാരിക്കേഡ് മൂലം വീട്ടിലേക്ക് പോകാൻ കഴിയാതെ കുടുങ്ങിയതോടെയാണ് ഗോവിന്ദ് പൊലീസുകാരോട് ചോറ് ചോദിച്ചത്
തിരുവനന്തപുരം: ബിജെപി ക്ലിഫ് ഹൗസ് മാർച്ചിനിടെ പൊലീസിനോട് ചോറ് ചോദിച്ച് വൈറലായ ഗോവിന്ദ് മിൽമയുടെ പരസ്യത്തിൽ. 'ഡാ മോനെ, ഒന്ന് കൂളായിക്കേ നീ' എന്ന ടാഗ് ലൈനോടെയാണ് മിൽമയുടെ ഇൻസ്റ്റഗ്രാം പേജിൽ പരസ്യം പങ്കുവെച്ചിരിക്കുന്നത്.
പൊലീസ് മാമൻമാരോട് ചോറും ഇത്തിരി ന്യായവും ചോദിച്ച കൊച്ചുമിടുക്കന് മിൽമയുടെ സ്‌നേഹം എന്നും പരസ്യത്തിലുണ്ട്. ഗോവിന്ദ് എന്ന കൊച്ചുമിടുക്കന് മിൽമയുടെ സ്‌നേഹം എന്ന ക്യാപ്ഷനോടെയാണ് മിൽമ കേരള എന്ന പേജിൽ പോസ്റ്റ് പങ്കുവെച്ചത്.
ക്ലിഫ് ഹൗസിലേക്കുള്ള ബിജെപി മാർച്ചിനിടെ ബാരിക്കേഡ് മൂലം വീട്ടിലേക്ക് പോകാൻ കഴിയാതെ കുടുങ്ങിയതോടെയാണ് ഗോവിന്ദ് പൊലീസുകാരോട് ചോറ് ചോദിച്ചത്. 'സാറേ എനിക്ക് ചോറ് വേണം, ഇല്ലേൽ എന്നെ അപ്പുറത്താക്കി താ..' എന്നാണ് ഗോവിന്ദ് പൊലീസിനോട് പറഞ്ഞത്. മീഡിയവൺ ക്യാമറ പേഴ്‌സൺ സാദിഖ് പാറക്കലാണ് ദൃശ്യങ്ങൾ പകർത്തിയത്.