'കുട്ടിക്കാലത്ത് സ്‌കൂളില്‍ പോയിരുന്നത് ആനപ്പുറത്ത്, മൃഗസ്‌നേഹം ജീവിതത്തിൻ്റെ ഭാഗം': പി.സി ജോര്‍ജ്

'മനുഷ്യനെക്കാള്‍ എന്തുകൊണ്ടും നല്ല സ്വഭാവം മൃഗങ്ങള്‍ക്ക് തന്നെ. അവർ വഞ്ചിക്കാനും കാലുവാരാനും തയ്യാറാകില്ല' -പി.സി ജോർജ്

Update: 2026-11-01 08:56 GMT

കോട്ടയം: കുട്ടിക്കാലത്ത് വീട്ടില്‍ ആന ഉണ്ടായിരുന്നുവെന്നും അന്ന് സ്‌കൂളില്‍ പോയിരുന്നത് ആനപ്പുറത്തായിരുന്നെന്നും ബിജെപി നേതാവ് പി.സി ജോര്‍ജ്. അച്ഛന്റെ ചേട്ടന്റെ ആനയായിരുന്നു അത്. ചില ദിവസങ്ങളില്‍ സ്‌കൂളില്‍ പോകുന്നത് പോലും ആനപ്പുറത്ത് കയറിയായിരുന്നു. ആനയോട് അന്ന് വലിയ പ്രിയമായിരുന്നു. മൃഗങ്ങളോടുള്ള ഈ സ്‌നേഹം ജീവിതത്തിന്റെ ഭാഗമാണ്. എന്തായാലും മൃഗങ്ങള്‍ മനുഷ്യനെക്കാള്‍ വിശ്വസ്തരാണ് -പി.സി ജോര്‍ജ് പറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പി.സി ജോര്‍ജ്.

മനുഷ്യനെക്കാള്‍ എന്തുകൊണ്ടും നല്ല സ്വഭാവം മൃഗങ്ങള്‍ തന്നെയാണ് ഒരു സംശയവുമില്ലെന്ന് പി.സി ജോര്‍ജ് പറഞ്ഞു. മനുഷ്യനാണെങ്കില്‍ കളിപ്പിക്കാനും വഞ്ചിക്കാനും കാലുവാരാനും ഒക്കെ തയ്യാറാകുമല്ലോ, മൃഗങ്ങള്‍ ഇതൊന്നും ചെയ്യില്ല. എനിക്ക് വളര്‍ത്തുമൃഗങ്ങളെ വളരെ ഇഷ്ടമാണ്. പശുവുണ്ട്, പട്ടിയുണ്ട്, താറാവുണ്ട്, കോഴിയുണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടം പട്ടിയോടാണ്, അതിന് വലിയ സ്‌നേഹമാണ്.

വളര്‍ത്തുപട്ടി ബ്രൂണോയ്ക്ക് ഇപ്പോള്‍ നാലര വയസ്സായി. വളരെ മിടുക്കനായി വളര്‍ന്നുവരുന്നു. മുട്ടയും ഇറച്ചിയുമാണ് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം. പുറത്തുനിന്നുള്ള ആരെങ്കിലും വരുമ്പോള്‍ അവന്‍ കുരയ്ക്കുന്നത് വെച്ച് അവര്‍ വേണ്ടപ്പെട്ടവരാണോ അതോ അപരിചിതരാണോ എന്ന് വീട്ടിലുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും -പി.സി ജോര്‍ജ് പറഞ്ഞു. 

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News