ചിന്ത ജെറോമിനെ കാറിടിച്ചു പരിക്കേൽപ്പിച്ചു; കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

ഇന്നലെ രാത്രി എട്ടിന് തിരുമുല്ലവാരം കടപ്പുറത്ത് ചാനൽ ചർച്ച കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം

Update: 2024-04-14 04:33 GMT
Editor : Shaheer | By : Web Desk

പരിക്കേറ്റ് ചികിത്സയിലുള്ള ചിന്തയെ എം.എ ബേബി സന്ദര്‍ശിക്കുന്നു

പത്തനംതിട്ട: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോമിനെ കാറിടിച്ച് പരിക്കേൽപ്പിച്ചെന്നു പരാതി. സംഭവത്തിൽ യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ചിന്തയുടെ പരാതിയിലാണു നടപടി.

ഇന്നലെ രാത്രി എട്ടിന് തിരുമുല്ലവാരം കടപ്പുറത്ത് വച്ചായിരുന്നു സംഭവം. ചാനൽ ചർച്ച കഴിഞ്ഞ് മടങ്ങുന്നതിനിടെ മനഃപൂർവം കാർ പിന്നോട്ടെടുത്ത് ഇടിക്കുകയായിരുന്നുവെന്നാണു പരാതി. അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ കാർ ഓടിച്ചിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സെയ്ദലി, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ഫൈസൽ എന്നിവർക്കെതിരെയാണ് കേസെടുത്തത്.

Advertising
Advertising

വധശ്രമം, ഗൂഢാലോചന, അസഭ്യം പറയൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ പരിക്കേറ്റ ചിന്ത സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയില്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി ഉള്‍പ്പെടെയുള്ള നേതാക്കള്‍ സന്ദര്‍ശിച്ചു.

കാർ പിന്നോട്ടെടുത്തപ്പോൾ അബദ്ധത്തിൽ ചിന്തയുടെ ദേഹത്ത് തട്ടിയതാണെന്നാണ് യൂത്ത് കോൺഗ്രസ് വിശദീകരണം.

Summary: Police registers FIR against Youth Congress-KSU workers on the complaint that CPM state committee member Chintha Jerome was hit by a car and injured

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News