സിഐസി ഉൾപ്പടെയുള്ള വിഷയങ്ങളിൽ ചർച്ച നടത്തി ലീഗ്-സമസ്ത നേതാക്കൾ

സാദിഖലി തങ്ങള്‍, പികെ കുഞ്ഞാലക്കുട്ടി, ജിഫ്രി തങ്ങള്‍, കൊയ്യോട് മുസലിയാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു

Update: 2023-07-31 17:04 GMT

കോഴിക്കോട്: സിഐസി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മുസ്‌ലിം ലീഗ് - സമസ്ത നേതാക്കള്‍ ചർച്ച നടത്തി. സാദിഖലി തങ്ങള്‍, പികെ കുഞ്ഞാലക്കുട്ടി, ജിഫ്രി തങ്ങള്‍, കൊയ്യോട് മുസലിയാർ തുടങ്ങിയവർ പങ്കെടുത്തു. മലപ്പുറം കൊണ്ടോട്ടിയിലെ സ്വകാര്യ ഹോട്ടലിലാണ് ചർച്ച നടന്നത്.

Full View

സിഐസിയുമായുള്ള തർക്കം ലീഗ്-സമസ്ത തർക്കത്തിലേക്ക് പോകുന്ന ഘട്ടത്തിൽ ഈ വിഷയത്തിൽ സമവായമുണ്ടാക്കാൻ ലീഗിലെയും സമസ്തയിലെയും പ്രധാന നേതാക്കൾ സമിതി രൂപീകരിക്കുകയും കഴിഞ്ഞ മാസം ആദ്യഘട്ട ചർച്ച നടത്തുകയും ചെയ്തിരുന്നു. സിഐസിയുടെ രക്ഷാധികാരി സാദിഖലി ഷിഹാബ് തങ്ങൾ മുൻകൈയെടുത്താണ് ചർച്ച സംഘടിപ്പിച്ചത്. ഇതിന്റെ തുടർച്ചയായായിരുന്നു ഇന്നത്തെ ചർച്ച. വിഷയത്തിൽ വൈകാതെ തന്നെ തീരുമാനമുണ്ടാകുമെന്നാണ് നേതാക്കൾ അറിയിച്ചിരിക്കുന്നത്. തർക്കം പരിഹരിക്കുന്നതിന് സമവായ ഫോർമുല നേതാക്കൾ രൂപീകരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News