വർക്കലയിൽ സിഐടിയു പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ചു

വർക്കല മുട്ടപ്പലം സ്വദേശി സുൽഫിക്കറിനാണ് വെട്ടേറ്റത്. മൂന്നംഗ സംഘമാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്.

Update: 2022-04-12 09:58 GMT

തിരുവനന്തപുരം: കഞ്ചാവ് മാഫിയയെ ചോദ്യം ചെയ്തതിന് വർക്കലയിൽ സിഐടിയു പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ചു. വർക്കല മുട്ടപ്പലം സ്വദേശി സുൽഫിക്കറിനാണ് വെട്ടേറ്റത്. മൂന്നംഗ സംഘമാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്.

സുൽഫിക്കറിന്റെ വീടിന് സമീപത്ത് ഏറെനാളായി കഞ്ചാവ് മാഫിയയുടെ ശല്യമുണ്ടായിരുന്നു. ഇതിനെതിരെ സുൽഫിക്കർ പലപ്പോഴും പ്രതികരിച്ചിരുന്നു. ഇന്നലെ വൈകീട്ട് സുൽഫിക്കർ ഇവരുമായി വാക്കുതർക്കമുണ്ടായി. ഇതിനിടയിലാണ് വെട്ടേറ്റത്. മുഖത്താണ് ഗുരുതരമായി പരിക്കേറ്റത്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.

മുട്ടപ്പലം എന്ന പ്രദേശത്ത് ഏറെ നാളായി കഞ്ചാവ് മാഫിയയുടെ ശല്യമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ മാസം 31ന് കഞ്ചാവ് മാഫിയക്കെതിരെ പൊലീസിന് പരാതി നൽകിയ യുവാവിനെയും ഇവർ ആക്രമിച്ചിരുന്നു. അക്രമം നടത്തിയവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ മുട്ടപ്പലം സ്വദേശികളല്ലെന്നാണ് പൊലീസ് പറയുന്നത്. ഇവർക്കായി അന്വേഷണം തുടരുകയാണ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News