ലഹരി വിൽപന: തിരുവനന്തപുരത്ത് സംഘർഷം; മൂന്നുപേർക്ക് വെട്ടേറ്റു

അംബേദ്കർ നഗർ സ്വദേശികളായ രാഹുൽ, അഭിലാഷ്, രാജേഷ് എന്നിവർക്കാണ് വെട്ടേറ്റത്

Update: 2023-07-16 16:46 GMT
Advertising

തിരുവനന്തപുരം: ഞാണ്ടൂർകോണത്തുണ്ടായ സംഘർഷത്തിൽ മൂന്നുപേർക്ക് വെട്ടേറ്റു. അംബേദ്കർ നഗർ സ്വദേശികളായ രാഹുൽ, അഭിലാഷ്, രാജേഷ് എന്നിവർക്കാണ് വെട്ടേറ്റത്. രാഹുലിന് കഴുത്തിലും കൈയിലും ഗുരുതരമായി വെട്ടേറ്റു.

ഞാണ്ടൂർകോണം അംബേദ്കർ നഗർ കോളനിയിൽ ഞായറാഴ്ച രാത്രി 8.30 നാണ് സംഭവം നടന്നത്. അംബേദ്കർ നഗർ സ്വദേശികളായ പ്രമോദ്, പ്രശാന്ത്, ബെന്റൻ, കാള രാജേഷ് എന്നിവരാണ് ആക്രണം നടത്തിയതെന്നാണ് കഴക്കൂട്ടം പൊലീസ് പറയുന്നത്. പുറത്തു നിന്നുള്ളവർ രാത്രി ഇവിടെയെത്തുന്നത് സംബന്ധിച്ച് തർക്കമുണ്ടായി. ലഹരി വിൽപനക്കായിട്ടാണ് ഇവർ എത്തുന്നതെന്നാണ് വിമർശനം ഉയർന്നത്. തർക്കത്തെ തുടർന്ന് മടങ്ങിപ്പോയവർ സംഘടിച്ച് ആയുധങ്ങളുമായി തിരികെയെത്തി ആക്രമണം നടത്തിയത്. സംഭവത്തിൽ കഴക്കൂട്ടം പൊലീസ് കേസെടുത്തു.

Drug selling: Clashes in Thiruvananthapuram; Three people were attacked

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News